കോലിയുടെ മേല്‍ അമിത ഭാരം ; ട്വന്റി 20യില്‍ ക്യാപ്റ്റനെ മാറ്റുന്നത് ഗുണം ചെയ്യുമെന്ന് യുവരാജ്

കോലിയുടെ മേല്‍ അമിത ഭാരം ; ട്വന്റി 20യില്‍ ക്യാപ്റ്റനെ മാറ്റുന്നത് ഗുണം ചെയ്യുമെന്ന് യുവരാജ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയ്ക്ക് മേല്‍ അമിത ഭാരമാണുള്ളതെന്നും ട്വന്റി 20 യില്‍ ക്യാപ്റ്റനെ മാറ്റുന്നത് ഗുണം ചെയ്യുമെന്നും മുന്‍താരം യുവരാജ് സിങ്. രണ്ട് ക്യാപ്റ്റന്‍മാര്‍ എന്ന ചര്‍ച്ച സജീവമാകവേയാണ് ട്വന്റി20ക്ക് പുതിയ ക്യാപ്റ്റനെ നിയോഗിക്കാമെന്നു യുവരാജ് അഭിപ്രായപ്പെട്ടത്.

മുമ്പ് ടെസ്റ്റും ഏകദിനവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ട്വന്റി20 കൂടി വന്നതോടെ ക്യാപ്റ്റന്മാരുടെ ചുമതല വര്‍ദ്ധിച്ചിരിക്കുകയാണ്. ട്വന്റി20 ക്ക് മറ്റൊരു ക്യാപ്റ്റനെ പരിഗണിക്കുന്നത് കോലിയുടെ ഭാരം കുറയ്ക്കും, യുവരാജ് പറഞ്ഞു.

നിലവില്‍ കോലിയാണ് മൂന്നു വിഭാഗം ക്രിക്കറ്റിലും ഇന്ത്യയെ നയിക്കുന്നത്. ട്വന്റി20 ല്‍ രോഹിത് ശര്‍മയെയാണ് കോലി പകരക്കാരനായി യുവരാജ് നിര്‍ദ്ദേശിക്കുന്നത്. അന്തിമ തീരുമാനം ടീം മാനേജ്‌മെന്റിനെടുക്കാമെന്നും യുവരാജ് പറയുന്നു.

Other News in this category



4malayalees Recommends