ഹസ്സ അല്‍ മന്‍സൂരിയെ വിജയകരമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിച്ച യുഎഇക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം; ഹസ്സയിലൂടെ യുഎഇയുടെ ബഹിരാകാശത്തേക്കുള്ള യാത്ര ഐതിഹാസികമായിരിക്കുമെന്ന് ഉറപ്പുണ്ടെന്നു മോദി

ഹസ്സ അല്‍ മന്‍സൂരിയെ  വിജയകരമായി  രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിച്ച യുഎഇക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം;  ഹസ്സയിലൂടെ യുഎഇയുടെ ബഹിരാകാശത്തേക്കുള്ള യാത്ര ഐതിഹാസികമായിരിക്കുമെന്ന് ഉറപ്പുണ്ടെന്നു മോദി

ബഹിരാകാശ രംഗത്ത് പുതു ചരിത്രം സമ്മാനിച്ച് ഹസ്സ അല്‍ മന്‍സൂരിയെ വിജയകരമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിച്ച യുഎഇക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. വിജയകരമായ തുടക്കത്തില്‍ സന്തോഷമുണ്ട്. സഹോദരന്‍ ഹസ്സയിലൂടെ യുഎഇയുടെ ബഹിരാകാശത്തേക്കുള്ള യാത്ര ഐതിഹാസികമായിരിക്കുമെന്ന് ഉറപ്പുണ്ടെന്നു മോദി ട്വീറ്റ് ചെയ്തു.


യുഎഇയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഹ്യൂമന്‍ സ്‌പേസ് പ്രോഗ്രാമിലൂടെ 2022ല്‍ ഇന്ത്യക്കാരനെയും ബഹിരാകാശത്തേക്ക് അയയ്ക്കുമെന്നും സൂചിപ്പിച്ചു. ഇന്ത്യന്‍ നിര്‍മിത ബഹിരാകാശ പേടകത്തിലായിരിക്കും യാത്രയെന്നും മോദി സൂചിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 2.15നാണ് ഹസ്സ അല്‍ മന്‍സൂറിയും സഹയാത്രികരായ റഷ്യന്‍ കമാന്‍ഡര്‍ ഒലെഗ് സ്‌ക്രീ പോഷ്‌ക, നാസയുടെ ബഹിരാകാശ യാത്രിക ജെസീക്ക മീര്‍ എന്നിവരും പേടകത്തില്‍ പ്രവേശിച്ചത്.

കഴിഞ്ഞദിവസം വൈകിട്ട് 5.57ന് കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോ ഡ്രോമില്‍ കുതിച്ചുയര്‍ന്ന പേടകം 11.42നാണ് ബഹിരാകാശ നിലയത്തിന് അടുത്തെത്തിയത്. എട്ടുമണിക്കൂറോളം സഞ്ചരിച്ച് നിലയത്തിലെത്തിയ സംഘത്തെ അവിടെയുള്ള സംഘം സ്വാഗതം ചെയ്തു. ഒലേഗാണ് ആദ്യം നിലയത്തില്‍ പ്രവേശിച്ചത്. ജസീക്കയും പ്രവേശിച്ചതിനു ശേഷമാണ് മന്‍സൂറി നിലയത്തില്‍ കടന്നത്.

Other News in this category



4malayalees Recommends