എക്‌സ്‌പോ 2020 ഔദ്യോഗിക ഭാഗ്യചിഹ്നങ്ങളായി ലത്തീഫയും റാഷിദും; ഇവര്‍ക്കൊപ്പം മൂന്ന് റോബോട്ടുകളും കൂടി കാണികളെ വരവേല്‍ക്കും

എക്‌സ്‌പോ 2020 ഔദ്യോഗിക ഭാഗ്യചിഹ്നങ്ങളായി ലത്തീഫയും റാഷിദും; ഇവര്‍ക്കൊപ്പം മൂന്ന് റോബോട്ടുകളും കൂടി കാണികളെ വരവേല്‍ക്കും

എക്‌സ്‌പോ 2020 ഔദ്യോഗിക ഭാഗ്യചിഹ്നങ്ങളായി ലത്തീഫയെയും റാഷിദിനെയും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും അവതരിപ്പിച്ചു. എട്ട് വയസ്സുകാരിയായ ലത്തീഫയും സഹോദരന്‍ ഒന്‍പതുകാരന്‍ റാഷിദുമായിരിക്കും എക്‌സ്‌പോയുടെ ഭാഗ്യചിഹ്നങ്ങള്‍. ഇവര്‍ക്കൊപ്പം മൂന്ന് റോബോട്ടുകളും എക്‌സ്‌പോയുടെ മസ്‌കോട്ടുകളായി സന്ദര്‍ശകരെ വരവേല്‍ക്കും.


സ്റ്റാര്‍വാര്‍സ് ബി.ബി-8 നെ അനുസ്മരിപ്പിക്കും വിധത്തിലുള്ള ഈ റോബോട്ടുകള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകള്‍ അലിഫ്, ഒപ്ടി, ടെറാ എന്നിങ്ങനെയാണ്. അറബി അക്ഷരമാലയിലെ ആദ്യ അക്ഷരമായ ;അ;യില്‍ ആരംഭിക്കുന്നതിനാലാണ് അലിഫ് എന്ന പേര് നല്‍കിയത്. ഓപ്പര്‍ച്യുണിറ്റി എന്ന വാക്കില്‍ നിന്ന് ഒ എന്ന അക്ഷരം കടമെടുത്ത് ഒപ്ടി എന്ന പേര് നല്‍കി. ഭൂമി എന്ന വാക്കിന്റെ ലാറ്റിന്‍ പദമാണ് ടെറാ.

സാങ്കേതികവിദ്യയിലുള്ള യു.എ.ഇ.യുടെ നേട്ടങ്ങള്‍ കൂടി പ്രതിഫലിപ്പിക്കുന്നതായിരിക്കും എക്‌സ്‌പോ വേദികളില്‍ ഈ റോബോട്ടുകളുടെ പ്രവര്‍ത്തനങ്ങള്‍.

Other News in this category



4malayalees Recommends