പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നാട്ടില്‍ നിന്നും കടത്തിക്കൊണ്ടുവന്ന് പെണ്‍വാണിഭത്തിനായി ഉപയോഗിച്ചു; ദുബായില്‍ സെക്‌സ് റാക്കറ്റ് സംഘത്തിന് ശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നാട്ടില്‍ നിന്നും കടത്തിക്കൊണ്ടുവന്ന് പെണ്‍വാണിഭത്തിനായി ഉപയോഗിച്ചു; ദുബായില്‍ സെക്‌സ് റാക്കറ്റ് സംഘത്തിന് ശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നാട്ടില്‍ നിന്നും കടത്തിക്കൊണ്ടുവന്ന് പെണ്‍വാണിഭത്തിനായി ഉപയോഗിച്ചിരുന്ന വന്‍ സെക്സ് റാക്കറ്റ് സംഘത്തിന് ശിക്ഷ. പെണ്‍വാണിഭ സംഘത്തിലെ കണ്ണികളായ ബംഗ്ലാദേശ് സ്വദേശികളായ യുവാക്കള്‍ക്കാണ് ദുബായ് പ്രാഥമിക കോടതി ശിക്ഷ വിധിച്ചത്. 20നും 39നും ഇടയില്‍ പ്രായമുള്ള അഞ്ച് ബംഗ്ലദേശ് സ്വദേശികളാണ് കേസിലെ പ്രതികള്‍.


ദുബായിലെ നിശാക്ലബ്ബുകളില്‍ ഡാന്‍സര്‍മാരായി പ്രവര്‍ത്തിക്കുന്നത് കൗമാരക്കാരായ പെണ്‍കുട്ടികളാണെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഇവരെ പിടികൂടിയത്. ഈ വര്‍ഷം മാര്‍ച്ചിലാണ് ദുബായ് പോലീസ് റെയ്ഡ് നടത്തിയത്. പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ നിശാക്ലബ്ബില്‍ നിന്നും കണ്ടെത്തിയിരുന്നു. ക്ലബ്ബിന്റെ ഉടമസ്ഥനാണ് ആദ്യപ്രതി. പെണ്‍കുട്ടികളുടെ പാസ്പോര്‍ട്ടില്‍ വയസ്സ് അടക്കമുള്ള രേഖകള്‍ തിരുത്തിയാണ് ദുബായിലെത്തിച്ചത്.

Other News in this category



4malayalees Recommends