നാല് പതിറ്റാണ്ട് മുന്‍പ് യുഎഇയിലെത്തിയ തന്റെ പിതാവിനെ സഹായിച്ച അറബ് പൗരനെ തിരഞ്ഞ് യുവതി; വൈറലായി സോഷ്യല്‍ മീഡിയ വഴിയുള്ള അന്വേഷണം

നാല് പതിറ്റാണ്ട് മുന്‍പ് യുഎഇയിലെത്തിയ തന്റെ പിതാവിനെ സഹായിച്ച അറബ് പൗരനെ തിരഞ്ഞ് യുവതി; വൈറലായി സോഷ്യല്‍ മീഡിയ വഴിയുള്ള അന്വേഷണം

നാല് പതിറ്റാണ്ട് മുന്‍പ് യുഎഇയിലെത്തിയ തന്റെ പിതാവിനെ സഹായിച്ച അറബ് പൗരനെ കണ്ടെത്താന്‍ സമൂഹ്യ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുകയാണ് ഒരു മലയാളി വനിത. തന്റെ പിതാവ് പികെ വിജയനും ഇസാം അല്‍ ഹുസൈന്‍ എന്ന വിദേശിയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് വികാര നിര്‍ഭരമായ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് നിഷ പൊന്തത്തില്‍ എന്ന വനിത.


1981ല്‍ 25 വയസുള്ളപ്പോള്‍ കടംവാങ്ങിയ പണം നല്‍കി തയ്യല്‍ ജോലിക്കുള്ള വിസ സമ്പാദിച്ച് യുഎഇയില്‍ എത്തിയ നിഷയുടെ പിതാവ് വയനാട് സ്വദേശി പി.കെ. വിജയന്റെ പ്രിയ മിത്രമായിരുന്നു അദ്ദേഹം.

തന്റെ പിതാവിനെ സ്വന്തമെന്ന നിലയില്‍ കാണുകയും പരിഗണിക്കുകയും ചെയ്ത ഹുസൈനോടുള്ള നന്ദി അറിയിക്കുകയാണ് നിഷയുടെയും കുടുംബത്തിന്റെയും ലക്ഷ്യം. ഇപ്പോള്‍ വയനാട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ് നിഷയുടെ പിതാവ് വിജയന്‍.

Other News in this category



4malayalees Recommends