കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിലേക്ക് ഇന്ത്യയില്‍ നിന്നും നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ തീരുമാനം; നിയമനം നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ ആരോഗ്യ വിഭാഗത്തിലേക്ക്; ഡോക്ടര്‍ നേഴ്‌സ്, പാരമെഡിക്കല്‍ വിഭാഗങ്ങളില്‍ അവസരം

കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിലേക്ക് ഇന്ത്യയില്‍ നിന്നും നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ തീരുമാനം. നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് നോര്‍ക്ക അധികൃതര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ ആരോഗ്യ വിഭാഗത്തിലേക്ക് ആവശ്യമായ ഡോക്ടര്‍ നേഴ്‌സ്, പാരമെഡിക്കല്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലേക്കാണ് നോര്‍ക്ക റിക്രൂട്ടിങ് നടത്തുന്നത്. രണ്ടു ദിവസത്തെ കുവൈത്ത് സന്ദര്‍ശനതിനെത്തിയ നോര്‍ക്ക അധികൃതര്‍ കുവൈത്തിലെ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന അല്‍ ദുര കമ്പനി പ്രതിനിധികളുമായും ചര്‍ച്ചകള്‍ നടത്തി. വലിയ തോതില്‍ വിസ കച്ചവടം നടന്നിരുന്ന ഗാര്‍ഹിക തൊഴിലാളി മേഖലയിലേക്ക് ചെറിയ തോതിലുള്ള സര്‍വീസ് ചാര്‍ജ് മാത്രം നല്‍കി നോര്‍ക്ക വഴിയാണ് കേരളത്തില്‍ നിന്നും റിക്രൂട്ട്‌മെന്റ്് നടക്കുന്നത്.

Other News in this category

4malayalees Recommends