ഇവിടെയുള്ള കേരള കോണ്‍ഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത്; 50 വര്‍ഷകാലം കൊണ്ട് കെ.എം.മാണി ഉണ്ടാക്കിയത് 5 വര്‍ഷകാലം കൊണ്ട് കൈയ്യടക്കാം എന്ന് വിചാരിച്ചാല്‍ നടക്കില്ല; പ്രതികരണവുമായി ഷോണ്‍ ജോര്‍ജ്

പാലാ ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ജോസ് കെ. മാണിക്കെതിരെ പരസ്യപ്രതികരണവുമായി കേരള ജനപക്ഷം പാര്‍ട്ടി അധ്യക്ഷനും പി.സി. ജോര്‍ജ് എംഎല്‍എയുടെ മകനുമായ ഷോണ്‍ ജോര്‍ജ്. അമ്പത് വര്‍ഷകാലം കൊണ്ട് കെ.എം.മാണി ഉണ്ടാക്കിയത് അഞ്ച് വര്‍ഷകാലം കൊണ്ട് ജോസ് കെ.മാണിയും ഭാര്യയും ചേര്‍ന്ന് കൈയ്യടക്കാം എന്ന് വിചാരിച്ചാല്‍ നടക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഇവിടെയുള്ള കേരള കോണ്‍ഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുതെന്നും ഷോണ്‍ ജോര്‍ജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം;

അമ്പത് വര്‍ഷകാലം കൊണ്ട് കെ.എം.മാണി ഉണ്ടാക്കിയത് അഞ്ച് വര്‍ഷകാലം കൊണ്ട് ജോസ് കെ.മാണിയും ഭാര്യയും ചേര്‍ന്ന് കൈയ്യടക്കാം എന്ന് വിചാരിച്ചാല്‍ ......ഇവിടെയുള്ള കേരള കോണ്‍ഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത്.....

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് 33,000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്ന പാലാ നിയോജകമണ്ഡലത്തെ ഈ അവസ്ഥ എത്തിക്കാന്‍ ജോസ് കെ.മാണി നിങ്ങളുടെ നിലപാടുകള്‍ മാത്രമാണ് കാരണം..ഇനിയെങ്കിലും നന്നാവാന്‍ നോക്കൂ...

Other News in this category

4malayalees Recommends