നടിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ വിജയശാന്തി ബിജെപിയിലേക്ക്; ഒക്ടോബര്‍ എട്ടിന് മുന്‍പ് ബിജെപിയില്‍ തിരികെ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

നടിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ വിജയശാന്തി ബിജെപിയിലേക്ക്; ഒക്ടോബര്‍ എട്ടിന് മുന്‍പ് ബിജെപിയില്‍ തിരികെ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

പ്രമുഖ കോണ്‍ഗ്രസ് നേതാവ് വിജയശാന്തി ബിജെപിയിലേക്ക്. ഒക്ടോബര്‍ എട്ടിന് മുന്‍പ് ഇവര്‍ ബിജെപിയില്‍ തിരികെ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. തെലങ്കാന, ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ നല്ല സ്വീകാര്യതയുള്ള വിജയശാന്തിയുടെ തിരിച്ചുവരവ് ബിജെപി ഗുണം ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പില്‍ 15 മുതല്‍ 20 അസംബ്ലി സീറ്റുകളില്‍ തങ്ങളുടെ പ്രധാന പ്രചാരകരില്‍ ഒരാളായി വിജയശാന്തിയെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ബിജെപിയിലെ പ്രധാന നേതാക്കള്‍.

Other News in this category4malayalees Recommends