വേഗ രാജാവായി അമേരിക്കയുടെ ക്രിസ്റ്റിയന്‍ കോള്‍മാന്‍

വേഗ രാജാവായി അമേരിക്കയുടെ ക്രിസ്റ്റിയന്‍ കോള്‍മാന്‍
നൂറ് മീറ്റര്‍ വേഗകുതിപ്പില്‍ അമേരിക്കയുടെ ക്രിസ്റ്റിയന്‍ കോള്‍മാന്‍ ജേതാവ്. നൂറ് മീറ്റര്‍ ദുരം 9.76 സെക്കന്റ് സമയം കൊണ്ട് ഓടിയാണ് കോള്‍മാന്‍ ലോക ചാമ്പ്യനായത്.

സ്വന്തം സമയമായ 9.79 തിരുത്തിയാണ് കോള്‍മാന്‍ ജേതാവായത്. കഴിഞ്ഞ വര്‍ഷം ബ്രസല്‍സ് ലീഗിലാണ് 9.79 സെക്കന്‍ഡില്‍ കോള്‍മാന്‍ ഫിനീഷ് ചെയ്തിരുന്നത്.

അമേരിക്കയുടെ നിലവിലെ ജേതാവായ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ രണ്ടാം സ്ഥാനവും കാനഡയുടെ ആന്ദ്രേ ഡി ഗ്രാസെ മൂന്നാം സ്ഥാനവും നേടി.

സെമിയില്‍ 9.88 സെക്കന്റില്‍ ഓടിയെത്തിയാണ് ക്രിസ്റ്റിയന്‍ കോള്‍മാന്‍ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Other News in this category4malayalees Recommends