ദുബായ് ഭരണാധികാരിയുടെ മകള്‍ ശൈഖാ മറിയത്തിന്റെ വിവാഹ സല്‍ക്കാരം ആഘോഷമാക്കി ദുബായ് നഗരം; സബീല്‍ പാലസില്‍ നടന്ന സല്‍ക്കാരത്തില്‍ പങ്കെടുത്തത് യുഎഇ ഭരണാധികാരികളടക്കം രാജ്യത്തെ പ്രമുഖര്‍

ദുബായ് ഭരണാധികാരിയുടെ മകള്‍ ശൈഖാ മറിയത്തിന്റെ വിവാഹ സല്‍ക്കാരം ആഘോഷമാക്കി ദുബായ് നഗരം; സബീല്‍ പാലസില്‍ നടന്ന സല്‍ക്കാരത്തില്‍ പങ്കെടുത്തത് യുഎഇ ഭരണാധികാരികളടക്കം രാജ്യത്തെ പ്രമുഖര്‍

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖാ മറിയം ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുന്റെ വിവാഹ സല്‍ക്കാര വീഡിയോ ആഘോഷമാക്കി സോഷ്യല്‍ മീഡിയ. ദുബായ് മീഡിയ ഓഫീസാണ് യുഎഇ ഭരണാധികാരികളടക്കം പങ്കെടുത്ത ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചത്. സല്‍ക്കാരത്തിലേക്കുള്ള ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിച്ചിരുന്നു. വിവാഹ സല്‍ക്കാരത്തിനായി വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ദുബായിലെ സബീല്‍ പാലസ് ഒരുങ്ങിയിരുന്നു. അലങ്കാര വിളക്കുകള്‍ കൊണ്ട് മുഖരിതമായിരുന്നു കൊട്ടാരവും പരിസരവും.


അബുദാബി രാജകുടുംബാംഗം ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാനാണ് ശൈഖാ മറിയത്തിന്റെ വരന്‍.2018 ഓഗസ്റ്റ് 28-നായിരുന്നു വിവാഹനിശ്ചയം.യു.കെ.യിലെ സാന്‍ഹര്‍സ്റ്റ് മിലിട്ടറി അക്കാദമിയില്‍നിന്ന് ബിരുദം നേടിയ ശൈഖ് ഖാലിദ് പരിശീലനത്തിലെ പരിശ്രമങ്ങള്‍ക്ക് മേജര്‍ ജനറല്‍ ദിവാന്‍ മിശ്ര ചന്ദ് പ്ലാറ്റൂണ്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.

Other News in this category



4malayalees Recommends