സൗദി അറേബ്യയില്‍ വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്ക് ലെവി; തീരുമാനം നാളെ മുതല്‍ പ്രാബല്യത്തിലാകും

സൗദി അറേബ്യയില്‍ വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്ക് ലെവി; തീരുമാനം നാളെ മുതല്‍ പ്രാബല്യത്തിലാകും

സൗദി അറേബ്യയില്‍ വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്ക് ലെവി അനുവദിക്കാനുള്ള തീരുമാനം നാളെ മുതല്‍ പ്രാബല്യത്തില്‍വരും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.


വ്യാവസായിക ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദേശി തൊഴിലാളികള്‍ക്ക് അടുത്തമാസം ഒന്നാം തീയ്യതി മുതല്‍ അഞ്ച് വര്‍ഷത്തേക്ക് ലെവി ഇളവ് ലഭിക്കും. വ്യവസായ മേഖലകളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. സമഗ്ര സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030ന്റെ ഭാഗമായി വ്യവസായ മേഖലയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും കയറ്റുമതി ഉയര്‍ത്താനും ലക്ഷ്യമിട്ടാണ് വ്യവസായ മേഖലകളിലെ വിദേശ തൊഴിലാളികള്‍ക്ക് ലെവിയില്‍ ഇളവ് അനുവദിക്കുന്നത്. ചെറുകിട സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സമാന രീതിയില്‍ നേരത്തെ ലെവി ഇളവ് പ്രഖ്യാപിച്ചിരുന്നു.

Other News in this category



4malayalees Recommends