സ്‌കൂള്‍ കന്റീനുകളില്‍ സോഫ്റ്റ് ഡ്രിങ്ക് വില്‍പന നിരോധിച്ച് കുവൈത്ത്; നടപടി കുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി

സ്‌കൂള്‍ കന്റീനുകളില്‍ സോഫ്റ്റ് ഡ്രിങ്ക് വില്‍പന നിരോധിച്ച് കുവൈത്ത്; നടപടി കുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി

സ്‌കൂള്‍ കന്റീനുകളില്‍ സോഫ്റ്റ് ഡ്രിങ്ക് വില്‍പന കുവൈത്ത് നിരോധിച്ചു. കുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നു വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കു പോഷകാഹാരം ലഭ്യമാക്കുന്നതിനു മന്ത്രാലയം പദ്ധതി തയാറാക്കിയിട്ടുണ്ട്.

പോഷകാഹാര അതോറിറ്റി, കുവൈത്ത് മീല്‍സ് ആന്‍ഡ് ബേക്കേഴ്‌സ് എന്നിവയുമായി സഹകരിച്ച് പോഷകാഹാരം ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതനുസരിച്ച്, സ്‌കൂള്‍ കന്റീനുകളിലേക്ക് മിതമായ നിരക്കില്‍ കുവൈത്ത് മീല്‍സ് ആന്‍ഡ് ബേക്കേഴ്‌സ് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കും.

Other News in this category4malayalees Recommends