ഇന്ത്യന്‍ മധ്യനിരയിലെ പ്രശ്‌നങ്ങള്‍ അവന്‍ പരിഹരിക്കൂം , സെലക്ടര്‍മാര്‍ ഈ യുവ താരത്തിന് അവസരം നല്‍കണമെന്ന് ഹര്‍ഭജന്‍

ഇന്ത്യന്‍ മധ്യനിരയിലെ പ്രശ്‌നങ്ങള്‍ അവന്‍ പരിഹരിക്കൂം , സെലക്ടര്‍മാര്‍ ഈ യുവ താരത്തിന് അവസരം നല്‍കണമെന്ന് ഹര്‍ഭജന്‍
ലോകകപ്പില്‍ പാതിവഴിയില്‍ വെച്ച് പരാജയപ്പെട്ട് മടങ്ങിയ ഇന്ത്യ പഠിച്ച സുപ്രധാന പാഠം മധ്യനിരയിലെ പാളിച്ചകളാണ്. നാല് വര്‍ഷത്തോളം നീണ്ട തയ്യാറെടുപ്പില്‍ നാലാം നമ്പറില്‍ ഒരു മികച്ച താരത്തെ ഉറപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. ലോകകപ്പിന് ശേഷം രണ്ട് വലിയ പരമ്പരകള്‍ കഴിഞ്ഞിട്ടും ഇന്ത്യന്‍ സെലക്ടര്‍മാര്‍ പരീക്ഷണങ്ങള്‍ തുടരുകയാണ്.

മറ്റൊരു ലോകകപ്പ് അടുത്ത് വരുമ്പോള്‍ ആരെല്ലാമാണ് ഇന്ത്യന്‍ മധ്യനിരയില്‍ അണിനിരക്കാന്‍ പോവുന്നത് ? ആരാണ് നാലാം നമ്പറില്‍ കളിക്കുക ? റിഷഭ് പന്തിനെ പരീക്ഷിച്ച് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് പോലും മടുത്ത് തുടങ്ങിയിട്ടുണ്ട്. ഏതായാലും പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ പറ്റിയ ഒരു താരത്തെ ടീം സെലക്ടര്‍മാര്‍ ഒട്ടും പരിഗണിക്കാന്‍ തയ്യാറാവുന്നില്ലെന്ന് ഹര്‍ഭജന്‍ സിങ് പറഞ്ഞു.

പ്രാദേശിക ക്രിക്കറ്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന മുബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവാണ് ഹര്‍ഭജന്റെ ചോയ്‌സ്. വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ ദിവസം ഛതീസ്ഗഢിനെതിരെ 31 പന്തില്‍ നിന്ന് 81 റണ്‍സാണ് അടിച്ചെടുത്തത്. എത്ര മികച്ച പ്രകടനം ഉണ്ടായിട്ടും സെലക്ടര്‍മാര്‍ വീണ്ടും വീണ്ടും സൂര്യകുമാര്‍ യാദവിനെ അവഗണിക്കുകയാണെന്ന് ഹര്‍ഭജന്‍ പറഞ്ഞു.

പ്രാദേശിക ക്രിക്കറ്റില്‍ ഇത്ര മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഒരു താരത്തെ എന്ത് കൊണ്ടാണ് സെലക്ടര്‍മാര്‍ തഴയുന്നതെന്ന് തനിക്ക് മനസ്സിലാവുന്നില്ല. മികച്ച പ്രകടനം പുറത്ത് കൊണ്ടേയിരിക്കുക. ഇന്ത്യന്‍ ക്രിക്കറ്റില്‍ സൂര്യകുമാര്‍ യാദവിന്റെ സമയം വരുമെന്ന് ഭാജി ഉറപ്പിക്കുന്നു.

Other News in this category



4malayalees Recommends