ഷാര്‍ജയില്‍ സ്‌കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ത്ഥിക്ക് പരിക്ക്

ഷാര്‍ജയില്‍ സ്‌കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ത്ഥിക്ക് പരിക്ക്

സ്‌കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു. ഷാര്‍ജയിലെ കല്‍ബയില്‍ 10 വിദ്യാര്‍ത്ഥികളുണ്ടായിരുന്ന ഒരു ബസും, 25 വിദ്യാര്‍ത്ഥികളുണ്ടായിരുന്ന മറ്റൊരു ബസുമാണ് അപകടത്തില്‍പെട്ടത്. ബസുകളിലൊന്ന് മെയിന്‍ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ രണ്ടാമത്തെ ബസുമായി കൂട്ടിയിടിക്കുകയായികരുന്നു.ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. വിവരമറിഞ്ഞു ഉടന്‍ തന്നെ പോലീസ് പട്രോള്‍ സംഘവും ആംബുലന്‍സുകളും സ്ഥലത്തെത്തി. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊന്നും പരിക്കില്ലെന്ന് കണ്ടെത്തിയതിനാല്‍ ഇവരെ സ്‌കൂളുകളിലേക്ക് കൊണ്ടുപോയി. സ്‌കൂള്‍ ബസ് ഓടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.


Other News in this category



4malayalees Recommends