കാലാവസ്ഥാ മാറ്റം; ദുബായില്‍ വൈറല്‍ പനി വ്യാപകമാകുന്നു; ശ്വാസതടസ്സം ആദ്യമേയുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കാണണമെന്ന് ആരോഗ്യ വിഭാഗത്തിന്റെ മുന്നറിയിപ്പ്

കാലാവസ്ഥാ മാറ്റം; ദുബായില്‍ വൈറല്‍ പനി വ്യാപകമാകുന്നു; ശ്വാസതടസ്സം ആദ്യമേയുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കാണണമെന്ന് ആരോഗ്യ വിഭാഗത്തിന്റെ മുന്നറിയിപ്പ്

കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്നു വൈറല്‍ പനി വ്യാപകമാകുന്നു. കടുത്ത പനിയും ശരീരവേദനയും മൂലം ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കൂടി. ചൂടു കുറഞ്ഞുതുടങ്ങിയതും പൊടിയുമാണ് പലരെയും രോഗികളാക്കിയത്. അതേസമയം, വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ ചില മേഖലകളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.


കാലാവസ്ഥയിലെ ഓരോ മാറ്റവും രോഗകാരണമായേക്കും. കുട്ടികളെയും വയോധികരെയുമാണ് കൂടുതലായി ബാധിക്കുന്നത്. സാധാരണ പനിയാണെന്നു കരുതി അവഗണിക്കുന്നതാണു രോഗം ഗുരുതരമാക്കുന്നത്. സ്വയം ചികിത്സയും അപകടമായേക്കും.

ഒരുപാടു പേര്‍ താമസിക്കുന്ന ബാച്ലേഴ്‌സ് ഫ്‌ലാറ്റുകളില്‍ പകര്‍ച്ചപ്പനി പെട്ടെന്നു പടര്‍ന്നു പിടിക്കും. ക്ഷീണമോ ശരീര വേദനയോ ചുമയോ ആയി തുടങ്ങുന്ന രോഗം അതിവേഗം മൂര്‍ഛിക്കുന്നു. ഭക്ഷണത്തോടുള്ള വിരക്തി ശരീരത്തെ ദുര്‍ബലമാക്കുന്നു. ശ്വാസതടസ്സം ആദ്യമേയുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കാണണം.

Other News in this category



4malayalees Recommends