ദുബായ് നഗരത്തെയും അബൂദാബിയെയും ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതി; ഇത്തിഹാദ് റെയില്‍ ഇനി അബുദാബിയിലേക്ക്

ദുബായ് നഗരത്തെയും അബൂദാബിയെയും ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതി; ഇത്തിഹാദ് റെയില്‍ ഇനി അബുദാബിയിലേക്ക്

ദുബായ് നഗരത്തെയും അബൂദാബിയെയും ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതി വരുന്നു. നേരത്തേ പ്രഖ്യാപിച്ച ഇത്തിഹാദ് റെയില്‍വേ പദ്ധതിയുടെ രണ്ടാംഘട്ടമായാണ് ദുബൈ-അബൂദബി പാത യാഥാര്‍ഥ്യമാക്കുക. 4.4 ശതകോടി ദിര്‍ഹം ചെലവിലാണ് ദുബൈയെയും അബൂദബിയെയും ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതി വരുന്നത്.


ഇതുമായി ബന്ധപ്പെട്ട് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി ഇത്തിഹാദ് റെയില്‍ ചെയര്‍മാനും അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് തെയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചര്‍ച്ച നടത്തി.

രണ്ടാം ഘട്ട പദ്ധതിയായ ദുബായ്-അബുദാബി റെയില്‍പാത യാഥാര്‍ഥ്യമാക്കുന്നതിന് 440 കോടി ദിര്‍ഹമാണ് ചെലവ് കണക്കാക്കുന്നത്. 7 എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിലിന്റെ നിര്‍മാണ പുരോഗതിയും വിലയിരുത്തി.

Other News in this category



4malayalees Recommends