വിവിധ മേഖലകളില്‍ സ്വദേശികള്‍ക്കായി 20,000 ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം; തൊഴില്‍ ലഭ്യമാക്കുക മൂന്ന് വര്‍ഷത്തിനുള്ളില്‍

വിവിധ മേഖലകളില്‍ സ്വദേശികള്‍ക്കായി 20,000 ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം; തൊഴില്‍ ലഭ്യമാക്കുക മൂന്ന് വര്‍ഷത്തിനുള്ളില്‍

സുപ്രധാന പ്രഖ്യാപനവുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ബാങ്കിംഗ്, ഏവിയേഷന്‍, ടെലികമ്മ്യൂണിക്കേഷന്‍, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളില്‍ സ്വദേശികള്‍ക്കായി 20,000 ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നു അദ്ദേഹം അറിയിച്ചു. ഞായറാഴ്ചയായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. പരിശീലനത്തിനായി 300 മില്യണ്‍ ദിര്‍ഹത്തിന്റെ ഫണ്ടിന് അംഗീകാരം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യമേഖലയിലെ പൗരന്മാരുടെ ആനുകൂല്യങ്ങള്‍ സര്‍ക്കാരിലുള്ളവരുമായി തുല്യമാക്കുന്നതിനുള്ള നിയമ ഭേദഗതികള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. പ്രധാനമായും പെന്‍ഷന്‍ സംബന്ധിച്ചുള്ള പദ്ധതികളാണ് ഇതിലൂടെ ലക്ഷ്യമിടുക.


സ്വദേശിവത്കരണത്തിനുള്ള(Emiratisation) പിന്തുണ, എല്ലാ മേഖലകളിലേക്കും ആഗോള പ്രതിഭകളെ ആകര്‍ഷിക്കുന്നതിനുള്ള ഞങ്ങളുടെ നിരന്തരമായുള്ള ശ്രമങ്ങള്‍ക്ക് വിരുദ്ധമായല്ലെന്നു മന്ത്രിസഭാ യോഗത്തിന് ശേഷം ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. അവസരങ്ങള്‍ തുറന്നിട്ട ഒരു രാജ്യമായി യുഎഇ തുടരും. എല്ലാവര്‍ക്കും തൊഴില്‍ മേഖലയില്‍ സ്ഥിരതയും,സന്തുലിതാവസ്ഥയും കൈവരിക്കാന്‍ സ്വകാര്യമേഖലയെ സാമ്പത്തികമായും നിയമപരമായും ഞങ്ങള്‍ പിന്തുണയ്ക്കും സ്വദേശിവത്കരണ. (Emiratisation) ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ വൈകിയ വകുപ്പുകള്‍ സര്‍ക്കാരിന്റെ എമിറേറ്റൈസേഷന്‍ പ്രോഗ്രാമിനെ പിന്തുണയ്ക്കുന്നതിന് സാമ്പത്തികമായി സംഭാവന ചെയ്യുമെന്നും, ലക്ഷ്യങ്ങള്‍ നിറവേറ്റുന്നവര്‍ക്ക് അസാധാരണമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നും ദുബായ് ഭരണാധികാരി വ്യക്തമാക്കി.

Other News in this category



4malayalees Recommends