സൗദിയില്‍ ടൂറിസ്റ്റ് വിസയില്‍ സന്ദര്‍ശനം നടത്തുന്ന മുസ്ലിങ്ങള്‍ക്കും ഇനി ഉംറ കര്‍മം നിര്‍വഹിക്കാം; ഹജജ് സീസണിലൊഴികെ സ്ത്രീകള്‍ക്ക് മെഹ്‌റമില്ലാതെ ഉംറ കര്‍മ്മം നിര്‍വഹിക്കാനും അവസരം

സൗദിയില്‍ ടൂറിസ്റ്റ് വിസയില്‍ സന്ദര്‍ശനം നടത്തുന്ന മുസ്ലിങ്ങള്‍ക്കും ഇനി ഉംറ കര്‍മം നിര്‍വഹിക്കാം; ഹജജ് സീസണിലൊഴികെ സ്ത്രീകള്‍ക്ക് മെഹ്‌റമില്ലാതെ ഉംറ കര്‍മ്മം നിര്‍വഹിക്കാനും അവസരം

സൗദിയില്‍ കഴിഞ്ഞ ദിവസം അനുവദിച്ചു തുടങ്ങിയ ടൂറിസ്റ്റ് വിസയില്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്കും ഇനി ഉംറ കര്‍മം നിര്‍വഹിക്കാന്‍ സാധിക്കും. ടൂറിസ്റ്റ് വിസയുടെ ഏറ്റവും വലിയ സവിശേഷത തന്നെ വിസ കൈവശമുള്ള മുസ്ലിങ്ങള്‍ക്ക് ഉംറ നിര്‍വ്വഹിക്കുവാനുള്ള അവസരം പ്രയോജനപ്പെടുത്താം എന്നുള്ളതാണ്. ഹജജ് സീസണിലൊഴികെ സ്ത്രീകള്‍ക്ക് ഒരു പുരുഷബന്ധുവില്ലാതെ(മെഹ്‌റമില്ലാതെ) ഉംറ കര്‍മ്മം ചെയ്യാനാകും. അതുപോലെ ഒരു സ്‌പോണ്‍സറുടെ ആവശ്യവുമില്ല.

ടൂറിസ്റ്റ് വിസയില്‍ 90 ദിവസമാണ് സൗദിയില്‍ തുടരാനാവുക. ഇതിനു ശേഷം വിസ പുതുക്കിയാല്‍ അടുത്ത 90 ദിവസം കൂടി ലഭിക്കും. യൂറോപ്പില 38 രാജ്യങ്ങള്‍, ഏഴ് ഏഷ്യന്‍ രാജ്യങ്ങള്‍, യുഎസ്, കാനഡ, ആസ്ട്രേലിയ, ന്യൂസിലന്റ്, എന്നീ രാജ്യങ്ങലിലുള്ളവര്‍ക്കാണ് ഓണ്‍ അറൈവല്‍ വിസ സൗകര്യം ലഭിക്കുക.

Other News in this category

4malayalees Recommends