ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് സൗദി അറേബ്യ; 7.05 ലക്ഷം കോടി രൂപയോളം വരുന്ന നിക്ഷേപത്തിന് തീരുമാനമായെന്ന് റിപ്പോര്‍ട്ടുകള്‍

ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് സൗദി അറേബ്യ; 7.05 ലക്ഷം കോടി രൂപയോളം വരുന്ന നിക്ഷേപത്തിന് തീരുമാനമായെന്ന് റിപ്പോര്‍ട്ടുകള്‍

ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് സൗദി അറേബ്യ. 100 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്താനാണ് തീരുമാനം. ഏതാണ്ട് 7.05 ലക്ഷം കോടി രൂപയോളം വരുമിത്. പെട്രോകെമിക്കല്‍, അടിസ്ഥാന സൗകര്യ വികസനം, മൈനിംഗ് തുടങ്ങിയ മേഖലകളിലാണ് നിക്ഷേപം. ഇന്ത്യയുടെ വളര്‍ച്ച പരിഗണിച്ചാണ് തീരുമാനം.


ഇന്ത്യയും സൗദിയും തമ്മില്‍ 40 രംഗങ്ങളില്‍ സംയുക്ത പങ്കാളിത്തത്തിനും നിക്ഷേപത്തിനുമുള്ള സാധ്യതകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയുമായി ദീര്‍ഘകാല സൗഹൃദം ഇതുവഴി സ്ഥാപിക്കാനാണ് സൗദി അറേബ്യയുടെ ലക്ഷ്യം.

Other News in this category



4malayalees Recommends