ഖത്തറില്‍ ഒക്ടോബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു; സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെ വിലയില്‍ അഞ്ചു ദിര്‍ഹം വര്‍ധന;പുതുക്കിയ ഇന്ധന വില ഇന്ന് മുതല്‍ പ്രാബല്യത്തിലാകും

ഖത്തറില്‍ ഒക്ടോബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു; സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെ വിലയില്‍ അഞ്ചു ദിര്‍ഹം വര്‍ധന;പുതുക്കിയ ഇന്ധന വില ഇന്ന് മുതല്‍ പ്രാബല്യത്തിലാകും

ഖത്തറില്‍ ഒക്ടോബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പുതുക്കിയ ഇന്ധന വില ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. ഖത്തര്‍ പെട്രോളിയമാണ് ഇന്ധന വില പ്രഖ്യാപിച്ചത്. പ്രീമിയം ഗ്രേഡ് പെട്രോള്‍, ഡീസല്‍ വില സെപ്റ്റംബറിലേത് തുടരും. അതേസമയം സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെ വിലയില്‍ അഞ്ചു ദിര്‍ഹം വര്‍ധന വരുത്തിയിട്ടുണ്ട്.


പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 1.70 റിയാലും ഡീസല്‍ വില 1.85 റിയാലും തുടരും. കഴിഞ്ഞ മാസം 1.80 ആയിരുന്ന സൂപ്പര്‍ ഗ്രേഡ് പെട്രോളിയത്തിന് നാളെ മുതല്‍ ലിറ്ററിന് 1.85 റിയാലായിരിക്കും. ഓഗസ്റ്റില്‍ ഇന്ധനവിലയില്‍ കാര്യമായ വര്‍ധന വരുത്തിയെങ്കിലും സെപ്റ്റംബറില്‍ വില കുറച്ചിരുന്നു. ജൂലൈയിലും 25 ദിര്‍ഹത്തിന്റെ കുറവാണ് വരുത്തിയത്.

Other News in this category



4malayalees Recommends