സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ വിഭാഗീയ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കുവൈത്ത്; ഇത്തരം അക്കൗണ്ടുകളുടെ പട്ടിക തയ്യാറാക്കി അധികൃതര്‍

സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ വിഭാഗീയ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കുവൈത്ത്; ഇത്തരം അക്കൗണ്ടുകളുടെ പട്ടിക തയ്യാറാക്കി അധികൃതര്‍

സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ വിഭാഗീയ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കുവൈത്ത്. ഇത്തരം അക്കൗണ്ടുകളുടെ ഒരു പട്ടിക തന്നെ രാജ്യത്ത് അധികൃതര്‍ തയാറാക്കിക്കഴിഞ്ഞു. ഈ അക്കൗണ്ടുകള്‍ അടച്ചു പൂട്ടുന്നതിനു പുറമേ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ പുറത്തുകൊണ്ടു വരിക എന്നതും ലക്ഷ്യമാക്കിക്കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍. വ്യാജ അക്കൗണ്ട് ഉടമകളെ വിളിച്ചുവരുത്താനാണു നീക്കം.


നടപടികള്‍ കാര്യക്ഷമമാക്കാന്‍ വിവിധ ഏജന്‍സികളുമായി ചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണവും വിനിമയവും സുതാര്യമായിരിക്കണമെന്നു ചാരിറ്റി സംഘടനകള്‍ക്ക് സാമൂഹിക മന്ത്രാലയം നിര്‍ദേശം നല്‍കി. ഹവാല പണമിടപാടിനെതിരെ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സാമ്പത്തിക സമിതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കണം അവയെല്ലാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്ത് ഏതെങ്കിലും ഏജന്‍സിക്കാണ് പണം കൈമാറുന്നതെങ്കില്‍ പ്രസ്തുത ഏജന്‍സിയുടെ പ്രവര്‍ത്തനം സംബന്ധിച്ച നിയമപരമായ രേഖകള്‍ ഹാജരാക്കണം

Other News in this category



4malayalees Recommends