പന്തിനെ ഒഴിവാക്കിയെന്ന് കൊഹ്ലി ; പകരം താരത്തെ പ്രഖ്യാപിച്ചു

പന്തിനെ ഒഴിവാക്കിയെന്ന് കൊഹ്ലി ; പകരം താരത്തെ പ്രഖ്യാപിച്ചു
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ റിഷഭ് പന്ത് വിക്കറ്റ് കാക്കില്ല. പകരം മുതിര്‍ന്ന താരം വൃദ്ധിമാന്‍ സാഹയായിരിക്കും ടീമിലുണ്ടാകുക. ആദ്യ ടെസ്റ്റിന് മുന്‍പായുള്ള വാര്‍ത്താ സമ്മേളനത്തില്‍ നായകന്‍ വിരാട് കോഹ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സാഹയെ കൂടാതെ വിശാഖപട്ടത്ത് ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ ആര്‍ അശ്വിനും കളിക്കുമെന്ന് കോഹ്ലി വെളിപ്പെടുത്തി.

വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം ഫോമാണ് പന്തിനെ പുറത്താക്കുന്നതിലേക്ക് ടീം ഇന്ത്യ എത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20യിലും പന്ത് മോശം പ്രകടനം ആവര്‍ത്തിച്ചു. ബാറ്റിങ്ങില്‍ പരാജയപ്പെടുന്നതിന് ഒപ്പം വിക്കറ്റിന് പിന്നിലെ പന്തിന്റെ പോരായ്മകളും ചോദ്യം ചെയ്യപ്പെട്ടിരുന്നു.

വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ സാഹയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഒരു കളിയില്‍ പോലും ഇറക്കിയിരുന്നില്ല. വൃദ്ധിമാന്‍ സാഹയ്ക്ക് പരിക്കേറ്റ സമയമാണ് റിഷഭ് പന്ത് ടീമിലേക്ക് എത്തുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓവലില്‍ പന്ത് സെഞ്ച്വറി നേടുക കൂടി ചെയ്തതോടെ സാഹയ്ക്ക് പ്ലേയിങ് ഇലവനില്‍ ഇടംകണ്ടെത്താനാവാതെയായി.

എന്നാല്‍ അഭ്യന്തര ക്രിക്കറ്റില്‍ സാഹ മികവ് കാണിക്കുകയും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ പന്തിന് കഴിയാതെ വരികയും ചെയ്തതോടെയാണ് സാഹയ്ക്ക് വീണ്ടും പ്ലേയിങ് ഇലവനിലേക്ക് എത്താനാവുന്നത്.

Other News in this category4malayalees Recommends