കലയ്ക്കും സാഹിത്യത്തിനും അംഗീകാരം; കലാകാരന്‍മാര്‍ക്കും എഴുത്തുകാര്‍ക്കും ശില്‍പ്പികള്‍ക്കും ഇനിമുതല്‍ ദുബായില്‍ പ്രത്യേക ദീര്‍ഘകാലവിസ; പുതിയ ദീര്‍ഘകാലവിസ അനുവദിക്കുന്നത് സാംസ്‌കാരിക ആവശ്യങ്ങള്‍ക്ക്

കലയ്ക്കും സാഹിത്യത്തിനും അംഗീകാരം; കലാകാരന്‍മാര്‍ക്കും എഴുത്തുകാര്‍ക്കും ശില്‍പ്പികള്‍ക്കും ഇനിമുതല്‍ ദുബായില്‍ പ്രത്യേക ദീര്‍ഘകാലവിസ; പുതിയ ദീര്‍ഘകാലവിസ അനുവദിക്കുന്നത് സാംസ്‌കാരിക ആവശ്യങ്ങള്‍ക്ക്

കലാകാരന്‍മാര്‍ക്കും എഴുത്തുകാര്‍ക്കും ശില്‍പ്പികള്‍ക്കും ഇനിമുതല്‍ ദുബായില്‍ പ്രത്യേക ദീര്‍ഘകാലവിസ. സാംസ്‌കാരിക ആവശ്യങ്ങള്‍ക്കായാണ് പുതിയ ദീര്‍ഘകാലവിസ അനുവദിക്കുന്നത്.

കലയും സംസ്‌കാരവുമായി ബന്ധപ്പെട്ട 6,000 കമ്പനികളാണ് ദുബായിലുള്ളത്. അഞ്ച് ക്രിയേറ്റീവ് ക്ലസ്റ്ററുകള്‍, 20 മ്യൂസിയങ്ങള്‍, 550-ലധികം സാംസ്‌കാരിക പരിപാടികള്‍ എന്നിവ ദശലക്ഷക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. കൂടാതെ നിലവിലുള്ള ഏഴ് സാംസ്‌കാരിക കേന്ദ്രങ്ങളെ ലൈഫ് സ്‌കൂളുകളാക്കി മാറ്റുമെന്നും പുതിയ തലമുറകള്‍ക്ക് നവീകരണം, കല, സംസ്‌കാരം എന്നിവ പഠിക്കാമെന്നും ശൈഖ്മുഹമ്മദ് പറഞ്ഞു.

മറ്റ് നഗരങ്ങളില്‍നിന്ന് ദുബായിയെ വ്യത്യസ്തമാക്കുന്ന ഒരു പുതിയ കലാസംസ്‌കാരം ആരംഭിക്കുന്നതിന് അംഗീകാരം നല്‍കുന്നതായും ആര്‍ട്സ് വീക്കുകളില്‍നിന്ന് വരുമാനം ആവശ്യമുള്ളവര്‍ക്കായി അതനുവദിക്കുമെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

Other News in this category

4malayalees Recommends