റാസ് അല്‍ ഖൈമയില്‍ ചുവന്ന് തുടുത്ത് കടല്‍; ശാസ്ത്രലോകം അമ്പരപ്പില്‍; പ്രദേശത്ത് നീന്തുകയോ മത്സബന്ധനം നടത്തുകയോ ചത്ത മത്സ്യങ്ങള്‍ ശേഖരിക്കുകയോ ചെയ്യരുതെന്ന് നിര്‍ദേശം; ചുവന്ന വേലിയേറ്റമെന്നും നിഗമനം

റാസ് അല്‍ ഖൈമയില്‍ ചുവന്ന് തുടുത്ത് കടല്‍; ശാസ്ത്രലോകം അമ്പരപ്പില്‍;  പ്രദേശത്ത് നീന്തുകയോ മത്സബന്ധനം നടത്തുകയോ ചത്ത മത്സ്യങ്ങള്‍ ശേഖരിക്കുകയോ ചെയ്യരുതെന്ന് നിര്‍ദേശം; ചുവന്ന വേലിയേറ്റമെന്നും നിഗമനം

റാസ് അല്‍ ഖൈമയില്‍ ചുവന്ന് തുടുത്ത് കടല്‍. കടലിന് അസാധാരണമാംവിധം ചുവപ്പ് അനുഭവപ്പെട്ടതോടെ മേഖലയിലെ ജനങ്ങള്‍ അമ്പരപ്പിലായി. തീരത്തുനിന്നും എട്ടുമുതല്‍ 12 മൈല്‍ അകലത്തില്‍ വരെ കടലിന് ചുവപ്പ് നിറം ബാധിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളാണ് ഇത് സ്ഥിരീകരിച്ചത്. എന്നാല്‍ കടലിന് സംഭവിച്ച നിറം മാറ്റം സമുദ്രത്തിലെ ജീവികളെ പ്രതികൂലമായി ബാധിക്കില്ലെന്ന് പരിസ്ഥിതി സംരക്ഷണ അതോറിറ്റി അറിയിച്ചു. ഇത്തരത്തിലുള്ള പ്രതിഭാസം വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും കാണാറുണ്ടെന്നും ഇത് പരിസ്ഥിതിയെ ദോഷമായി ബാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.


ആല്‍ഗ ബ്ലൂംസ് എന്നറിയപ്പെടുന്ന ചുവന്ന വേലിയേറ്റം 2008 ല്‍ യുഎഇയിലെ പ്രാദേശിക ജലാശയങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ പ്രദേശത്ത് നീന്തുകയോ മത്സബന്ധനം നടത്തുകയോ ചത്ത മത്സ്യങ്ങള്‍ ശേഖരിക്കുകയോ ചെയ്യരുതെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം രാജ്യത്തെ പ്രാദേശിക ജലാശയങ്ങളിലെ വെള്ളത്തില്‍ ചുവപ്പ് നിറം കാണാം. യുഎഇ കോസ്റ്റ് ഗാര്‍ഡുകള്‍ അയച്ച വിവരങ്ങളിലും ഇതേ പ്രദേശങ്ങളില്‍ ചുവപ്പ് നിറം കാണാനുണ്ട്. അറേബ്യന്‍ ഗള്‍ഫിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ജലത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനകള്‍ നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends