അടുത്ത വര്‍ഷം മുതല്‍ 15 സേവനങ്ങള്‍ ഓണ്‍ലൈന്‍ മുഖേന മാത്രമാക്കാന്‍ ദുബായ് പൊലീസ്; ഈ സേവനങ്ങള്‍ ദുബായ് പൊലീസ് ആപ്പ്, വെബ്‌സൈറ്റ്, സ്മാര്‍ട് പൊലീസ് സ്റ്റേഷന്‍ എന്നിവയിലൂടെ

അടുത്ത വര്‍ഷം മുതല്‍ 15 സേവനങ്ങള്‍ ഓണ്‍ലൈന്‍ മുഖേന മാത്രമാക്കാന്‍ ദുബായ് പൊലീസ്;  ഈ സേവനങ്ങള്‍ ദുബായ് പൊലീസ് ആപ്പ്, വെബ്‌സൈറ്റ്, സ്മാര്‍ട് പൊലീസ് സ്റ്റേഷന്‍ എന്നിവയിലൂടെ

അടുത്ത വര്‍ഷം മുതല്‍ 15 സേവനങ്ങള്‍ ഓണ്‍ലൈന്‍ മുഖേന മാത്രമാക്കാന്‍ ദുബായ് പൊലീസ്. ഇവയുമായി ബന്ധപ്പെട്ട പരാതികള്‍ ദുബായിലെ 3 പൊലീസ് സ്റ്റേഷനുകളില്‍ മാത്രമേ നേരിട്ട് സ്വീകരിക്കൂ. മറ്റു സ്റ്റേഷനുകളിലെല്ലാം ഓണ്‍ലൈന്‍ വഴി പരാതി നല്‍കണം. ഖിസൈസ്, ബര്‍ഷ, പോര്‍ട് പൊലീസ് സ്റ്റേഷനുകളാണ് ആളുകള്‍ക്ക് നേരിട്ട് സമീപിക്കാവുന്നവ.ദുബായ് പൊലീസ് ആപ്പിലൂടെയും വെബ്‌സൈറ്റ്, സ്മാര്‍ട് പൊലീസ് സ്റ്റേഷന്‍ തുടങ്ങിയവയിലൂടെയുമാണ് 15 സേവനങ്ങള്‍ ലഭ്യമാക്കുക.


വണ്ടിച്ചെക്ക് റിപ്പോര്‍ട്ടിങ്, കളഞ്ഞുപോയ സാധനങ്ങളെക്കുറിച്ചുള്ള അന്വേഷണം.,കണ്ടുകിട്ടിയ സാധനങ്ങളെക്കുറിച്ചുള്ള അന്വേഷണം., പരുക്കില്ലാത്ത വാഹനാപകടങ്ങളുടെ റിപ്പോര്‍ട്ട് ലഭിക്കാന്‍, വാഹനാപകടങ്ങളുടെ നഷ്ടപ്പെട്ടുപോയ റിപ്പോര്‍ട്ടിനു പകരം ലഭിക്കാന്‍, ട്രാഫിക് പിഴ, ട്രാഫിക് പിഴ ക്ലിയറന്‍സ്, പിടിച്ചെടുത്ത വാഹനങ്ങള്‍ തിരിച്ചുകിട്ടാന്‍, പിടിച്ചെടുത്ത വാഹനങ്ങളുടെ ഫീസ് അടയ്ക്കാന്‍, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, നഷ്ടപ്പെട്ടുപോയ രേഖകളും സര്‍ട്ടിഫിക്കറ്റും വീണ്ടും ലഭിക്കാന്‍, രാത്രി ജോലിക്കുള്ള സമ്മതപത്രത്തിന്,തടവുകാരെ സന്ദര്‍ശിക്കാനുള്ള അപേക്ഷ എന്നിവയാണ് ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്ന സേവനങ്ങള്‍. 33 സേവനങ്ങളാണു മൊത്തം പൊലീസ് നല്‍കുന്നത്. സേവനത്തിനായി 901 എന്ന നമ്പരിലും ബന്ധപ്പെടാം

Other News in this category4malayalees Recommends