ഓണ്‍ലൈന്‍ വിസയില്‍ സൗദിയിലേക്കൊഴുകി സഞ്ചാരികള്‍; ലോക ടൂറിസം ദിനത്തിനോടനുബന്ധിച്ച് രാജ്യം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ക്കും തുടക്കം

ഓണ്‍ലൈന്‍ വിസയില്‍ സൗദിയിലേക്കൊഴുകി സഞ്ചാരികള്‍; ലോക ടൂറിസം ദിനത്തിനോടനുബന്ധിച്ച് രാജ്യം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ക്കും തുടക്കം

സൗദിയിലേക്ക് ഓണ്‍ലൈന്‍ വിസയില്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങി. ലോക ടൂറിസം ദിനത്തിനോടനുബന്ധിച്ച് രാജ്യം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം വിസ അനുവദിക്കുന്നതിനുള്ള നടപടികളും തുടങ്ങി.വിസ ഡോട്ട് വിസിറ്റ് സൗദി ഡോട്ട് കോം എന്ന പോര്‍ട്ടല്‍ വഴി വിസക്കുള്ള അപേക്ഷ സമര്‍പ്പിച്ച് പണമടച്ചാല്‍ ഇമെയിലില്‍ വിസ ലഭിക്കും. സിങ്കിള്‍ എന്‍ട്രി വിസയില്‍ വരുന്നവര്‍ക്ക് 30 ദിവസം രാജ്യത്ത് തങ്ങാന്‍ അനുമതിയുണ്ട്.


എണ്ണവ്യാപാരത്തിനു പുറമേ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. 'സൗദി അറേബ്യയെ അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കുകയെന്നത് രാജ്യത്തെ സംബന്ധിച്ച് ചരിത്രപരമായ നിമിഷമാണ്. 49 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്കാണ് 90 ദിവസത്തെ ടൂറിസ്റ്റ് വിസ അനുവദിക്കുക. 80 ഡോളര്‍ അതായത് 5670 രൂപയാണ് ടൂറിസ്റ്റ് വിസയ്ക്കുള്ള ഫീസ്. മെക്കയിലേക്കും മദീനയിലേക്കും പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. നേരത്തെ ഹജ്ജ് തീര്‍ത്ഥാടകരായ മുസ്ലീങ്ങള്‍ക്കും ബിസിനസ് ട്രിപ്പിലുള്ളവര്‍ക്കും മാത്രമായിരുന്നു സൗദിയിലേക്ക് സന്ദര്‍ശനം അനുവദിച്ചിരുന്നത്.

Other News in this category



4malayalees Recommends