ഇന്ത്യയിലേക്കുള്ള വിസ നിയമം കൂടുതല്‍ ഉദാരമാക്കി കേന്ദ്ര സര്‍ക്കാര്‍; ഇ-വിസ കാലാവധി 5 വര്‍ഷമാക്കി വര്‍ധിപ്പിച്ചു; വിസാ ഫീസിലും കാലാവധിയിലും ഇളവ്

ഇന്ത്യയിലേക്കുള്ള വിസ നിയമം കൂടുതല്‍ ഉദാരമാക്കി കേന്ദ്ര സര്‍ക്കാര്‍; ഇ-വിസ കാലാവധി 5 വര്‍ഷമാക്കി വര്‍ധിപ്പിച്ചു;  വിസാ ഫീസിലും കാലാവധിയിലും ഇളവ്

ഇന്ത്യയിലേക്കുള്ള വിസ നിയമം കൂടുതല്‍ ഉദാരമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. വിദേശികള്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാനായി ഒരു മാസ കാലാവധിയിലുള്ള ഇ-വിസ പുതുതായി പ്രഖ്യാപിച്ചതിനു പുറമെ വിസാ ഫീസിലും കാലാവധിയിലും ഇളവു വരുത്തി. നിലവില്‍ ഒന്നിലേറെ തവണ വന്നുപോകാവുന്ന ഒരു വര്‍ഷ കാലാവധിയുള്ള ഇ-വിസയാണ് ഉണ്ടായിരുന്നത്. ഇതിന്റെ കാലാവധി 5 വര്‍ഷമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. 80 ഡോളറാണ് വിസ നിരക്ക്.


നേരത്തേ 2 മാസ കാലാവധിയുണ്ടായിരുന്ന ഇ-വീസ 6 മാസം മുന്‍പാണ് 1 വര്‍ഷമാക്കി വര്‍ധിപ്പിച്ചത്. ഈ വിസയെടുക്കുന്നവര്‍ക്ക് ഒന്നിലേറെ ഇന്ത്യയില്‍ വന്നു പോകാന്‍ സാധിക്കും. എന്നാല്‍ ഒരു തവണ ഇന്ത്യയില്‍ തങ്ങാവുന്ന പരമാവധി കാലാവധി 90 ദിവസമായിരിക്കും.1 വര്‍ഷ കാലാവധിയുള്ള ഇ-ടൂറിസ്റ്റ് വിസാ നിരക്ക് പകുതിയായി കുറച്ചു. നിലവിലെ 80 ഡോളറില്‍നിന്ന് 40 ഡോളറാക്കിയാണ് കുറച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് വിസാ നിയമം സുതാര്യമാക്കിയതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

Other News in this category



4malayalees Recommends