മക്കയില്‍ കനത്ത മഴ; അടുത്ത ദിവസവും മഴ തുടരും; രണ്ടാഴ്ചയ്ക്കുള്ളില്‍ സൗദിയില്‍ മഴക്കാലം ആരംഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍

മക്കയില്‍ കനത്ത മഴ;  അടുത്ത ദിവസവും മഴ തുടരും; രണ്ടാഴ്ചയ്ക്കുള്ളില്‍ സൗദിയില്‍ മഴക്കാലം ആരംഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍

ഇന്നുള്‍പ്പെടെ കഴിഞ്ഞ മൂന്നുദിവസമായി മക്കയില്‍ കനത്തമഴ തുടരുന്നു. മഴ കാരണം ചില സ്ഥലങ്ങളില്‍ വെള്ളക്കെട്ടുകളുണ്ടായി. രണ്ടാഴ്ചയ്ക്കുള്ളില്‍ മഴക്കാലം ആരംഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം.

മക്കയിലെ എല്ലാ സ്ഥലങ്ങളിലും മഴ പെയ്യുന്നുണ്ട്. ഇടിയുടെ അകമ്പടിയോടെയാണ് മഴ പെയ്യുന്നത്. തൊട്ടുത്ത പട്ടണമായ ജിദ്ദയിലും മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു.അടുത്ത ദിവസവും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതേസമയം രണ്ടാഴ്ചയ്ക്കുള്ളില്‍ സൗദിയില്‍ മഴക്കാലം ആരംഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധന്‍ മുആദ് അല്‍ അഹ്മദി പറഞ്ഞു.

Other News in this category4malayalees Recommends