ഖത്തറില്‍ താമസമാക്കിയവരുടെ ശ്രദ്ധയ്ക്ക്; പ്രവാസികളും പൗരന്മാരുമുള്‍പ്പടെ സ്വന്തം വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശം

ഖത്തറില്‍ താമസമാക്കിയവരുടെ ശ്രദ്ധയ്ക്ക്; പ്രവാസികളും പൗരന്മാരുമുള്‍പ്പടെ സ്വന്തം വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശം

ഖത്തറിലെ പ്രവാസികളും പൗരന്മാരും സ്വന്തം വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശം. മന്ത്രാലയം ഓഫിസുകളില്‍ നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ വ്യക്തികള്‍ക്ക് വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യാം. ദേശീയ മേല്‍വിലാസ നിയമപ്രകാരമാണ് നടപടി. പൗരന്മാര്‍, പ്രവാസികള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവര്‍ക്കെല്ലാം വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യാം. താമസിക്കുന്നിടത്തെ വിലാസം, ലാന്‍ഡ്ലൈന്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍, സ്വദേശത്തെ സ്ഥിര മേല്‍വിലാസം എന്നിവയാണ്നല്‍കേണ്ടത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥര്‍ തൊഴിലുടമയുടെ വിലാസവും നല്‍കണം. കൂടാതെ കോംപീറ്റന്റ് അതോറിറ്റി ആവശ്യപ്പെടുന്ന വിവരങ്ങളും ലഭ്യമാക്കണം.


ഇവ നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ അതു സംബന്ധിച്ച് ആ വ്യക്തി നല്‍കുന്ന വിശദീകരണം സാധുതയുള്ളതായി കണക്കാക്കുകയും അതിന്റെ എല്ലാ നിയമ ഉത്തരവാദിത്തങ്ങളും ആ വ്യക്തിയില്‍ നിക്ഷിപ്തമായിരിക്കുകയും ചെയ്യും.

Other News in this category



4malayalees Recommends