റോക്ക്‌ലാന്‍ഡ് ഹോളി ഫാമിലി ഇടവകാംഗങ്ങള്‍ ഓണം ആഘോഷിച്ചു

റോക്ക്‌ലാന്‍ഡ് ഹോളി ഫാമിലി ഇടവകാംഗങ്ങള്‍ ഓണം ആഘോഷിച്ചു

ന്യൂയോര്‍ക്ക്: സന്തോഷത്തിന്റെയും, സമൃദ്ധിയുടെയും, സമഭാവനയുടെയും പ്രതീകമായ തിരുവോണം. ആ നന്മയുടെ ഓര്‍മ്മയുണര്‍ത്തുന്ന ആഘോഷങ്ങളുടെ ഭാഗമായി ന്യൂയോര്‍ക് റോക്ക്‌ലാന്‍ഡ് ഹോളിഫാമിലി ഇടവകാംഗങ്ങള്‍ സെപ്റ്റംബര്‍ 29 , ഞായറാഴ്ച തിരുവോണം ആഘോഷിച്ചു.രാവിലെ 11 .30ന് കള്‍ച്ചറല്‍ പ്രോഗ്രാം തുടങ്ങിയത് ചെണ്ടമേളത്തേ ാടെ മാവേലിയെ എതിരേറ്റു കൊണ്ടായിരുന്നു. അതേതുടര്‍ന്ന് മനോഹരമായ തിരുവാതിരയോടെ ആരംഭിച്ച കലാപരിപാടികളുടെ ഒരുമണിക്കൂര്‍ നാനൂറിലേറെയുള്ള ഇടവക സമൂഹത്തിന് ഒരു കലാസദ്യ

തന്നെയാണ് സമ്മാനിച്ചത്.


പ്രായഭേദമില്ലാതെ ഇടവകാംഗങ്ങള്‍ പങ്കെടുത്ത കലാപരിപാടികള്‍ ലാളിത്യവും ആസ്വാദ്യതയും ഒത്തുചേര്‍ന്നതായിരുന്നു.


അതിനുശേഷം ഇരുപത്തിയൊന്ന് കൂട്ടംവിഭവങ്ങളുള്ള രുചികരമായ ഓണസദ്യ, യഥാര്‍ത്ഥത്തില്‍ സമൃദ്ധിയുടെ ഓണപ്രതീതി തന്നെയായിരുന്നു എല്ലാവര്‍ക്കും പ്രദാനം ചെയ്തത്.


ഇടവക വികാരി ഫാദര്‍ റാഫേല്‍ അമ്പാടന്‍, ഫാദര്‍ ജോസഫ് ആദോപ്പള്ളി എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു.


ഓര്‍മ്മയില്‍ നിറം ചാര്‍ത്തി നില്‍ക്കുന്ന ഓണപ്പാട്ടുകളും, ഓണക്കളികളും, ഓണസദ്യയുമായി എല്ലാവര്‍ക്കും ഒരുനല്ല അനുഭവം പ്രദാനം ചെയ്യുന്നതായിരുന്നു ആഘോഷ പരിപാടികള്‍.


Other News in this category4malayalees Recommends