തോമസ് കുക്കിലെ പ്രതിസന്ധി ബ്രിട്ടീഷ് ഗവൺമെന്റിനു വെല്ലുവിളി ഉയർത്തുന്നു. ഏകദേശം 100000 വിദേശ വിനോദസഞ്ചാരികളുടെ ഭാവി യാത്ര അനിശ്ചിതത്ത്വത്തിൽ.

തോമസ് കുക്കിലെ പ്രതിസന്ധി ബ്രിട്ടീഷ് ഗവൺമെന്റിനു വെല്ലുവിളി ഉയർത്തുന്നു. ഏകദേശം 100000 വിദേശ വിനോദസഞ്ചാരികളുടെ ഭാവി യാത്ര അനിശ്ചിതത്ത്വത്തിൽ.ബ്രിട്ടനിലെ ഏറ്റവും പഴക്കം ചെന്ന യാത്രാ കമ്പനികളിലൊന്നായ തോമസ് കുക്കിന്റെ പതനം വലിയ പ്രതിസന്ധിയാണ് ബ്രിട്ടനിൽ സൃഷ്ടിച്ചിരിക്കുന്നത്. ഒരു മുന്നറിയിപ്പുമില്ലാതെ 9000ത്തോളം തൊഴിലാളികൾക്കാണ് കഴിഞ്ഞ ആഴ്ച പണി നഷ്ടപ്പെട്ടത്. പലർക്കും 7 ആഴ്ചത്തെ ശമ്പളം കുടിശ്ശിക കിട്ടാനുണ്ട്.

ഏകദേശം 150000 ബ്രിട്ടീഷ് പൗരന്മാരാണ് വിവിധ സ്ഥലങ്ങളിൽ കുടുങ്ങിപ്പോയത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇതാദ്യമാണ് ഇത്രയധികം ബ്രിട്ടീഷ് പൗരന്മാരെ പ്രത്യാനയിക്കേണ്ടി വരുന്നത് എന്ന് പറയപ്പെടുന്നു. രണ്ടു വര്ഷം മുൻപ് മൊണാർക് എയർലൈൻസിന്റെ പതനത്തെത്തുടർന്നു കുടുങ്ങിപ്പോയ ഏകദേശം 110000 യാത്രക്കാരെ രക്ഷിക്കുന്നതിന് ബ്രിട്ടീഷ് സർക്കാരിന് മറ്റു യാത്ര വിമാനങ്ങൾ തരപ്പെടുത്തുന്ന വകയിൽ 60 ദശലക്ഷം പൗണ്ട് ചിലവഴിക്കേണ്ടി വന്നു.

തോമസ് കുക്കിലെ പ്രതിസന്ധി മൂലം ഏതാണ്ട് 100000 വിദേശ വിനോദസഞ്ചാരികളുടെ ഭാവി യാത്ര അനിശ്ചിതത്ത്വത്തിലാണ്. യാത്രക്കാർക്ക് റീഫണ്ട് കിട്ടുന്നതിന് രണ്ടു മാസമെങ്കിലും എടുക്കുമെന്നാണ് സൂചന.

മാഞ്ചസ്റ്ററിൽ നടന്ന ടോറി പാർട്ടി സമ്മേളനത്തിൽ പഴയ തോമസ് കുക്ക് തൊഴിലാളികൾ വലിയ ഒരു പ്രകടനം നടത്തി. തങ്ങൾക്കു സാമ്പത്തിക സഹായം നൽകുന്നതിന് സർക്കാർ മുന്കയ്യെടുക്കണമെന്നു അവർ ആവശ്യപ്പെട്ടു. "ഞങ്ങൾക്ക് ഇപ്പോൾ തന്നെ വേതനം തരിക" എന്ന പ്ലക്കാർഡുമായി അവർ സമ്മേളന വേദിയിൽ മുദ്രാവാക്യം മുഴക്കി.

ഏതാണ്ട് 200 ദശലക്ഷം കടക്കെണിയിൽ പെട്ട കമ്പനിയെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാനായി സർക്കാർ ഒട്ടും മുൻകൈ എടുത്തില്ല എന്ന് അവർ പരാതിപ്പെട്ടു.

എന്നാൽ ബ്രെക്സിറ്റിന്റെ അന്തരഫലമായും ബിസിനെസ്സിൽ സംഭവിച്ച മാന്ദ്യവും കൊണ്ടാണ് പ്രീതിസന്ധി ഉടലെടുത്തതെന്നു തോമസ് കുക്ക് അധികൃതർ വ്യക്തമാക്കുന്നു. ഇത് വേനൽക്കാല ബുക്കിംഗ് നെ സാരമായി ബാധിച്ചു. തോമസ് കുക്കിന് 600 ഓളം സ്റ്റോറുകൾ ബ്രിട്ടനിൽ ഉണ്ട്.


Other News in this category4malayalees Recommends