മഹാത്മാ ഗാന്ധിയ്ക്ക് ആദരമര്‍പ്പിച്ച് ദുബായിലെ ബുര്‍ജ് ഖലീഫ ; മഹാത്മാവിന്റെ ചിത്രത്തിനൊപ്പം ത്രിവര്‍ണ പതാകയില്‍ ബുര്‍ജ് ഖലീഫ അണിഞ്ഞൊരുങ്ങി

മഹാത്മാ ഗാന്ധിയ്ക്ക് ആദരമര്‍പ്പിച്ച് ദുബായിലെ ബുര്‍ജ് ഖലീഫ ; മഹാത്മാവിന്റെ ചിത്രത്തിനൊപ്പം ത്രിവര്‍ണ പതാകയില്‍ ബുര്‍ജ് ഖലീഫ അണിഞ്ഞൊരുങ്ങി

മഹാത്മാ ഗാന്ധിയ്ക്ക് ആദരമര്‍പ്പിച്ച് ദുബായിലെ ബുര്‍ജ് ഖലീഫ വര്‍ണവിസ്മയം തീര്‍ത്തു. ഗാന്ധിജിയുടെ 150-ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പം ത്രിവര്‍ണ പതാകയില്‍ ബുര്‍ജ് ഖലീഫ അണിഞ്ഞൊരുങ്ങി. ഇന്ത്യന്‍ എംബസിയും, കോണ്‍സുലേറ്റും ഇമാര്‍ പ്രോപ്പര്‍ട്ടീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.


യു.എ.ഇ സമയം രാത്രി 8.20നും 8.40നുമാണ് ബുര്‍ജ് ഖലീഫയില്‍ പ്രത്യേക ഷോ നടന്നത്. മഹത്വം കൊണ്ട് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മനുഷ്യരിലൊരാളായ ഗാന്ധിജിയെ ബുര്‍ജ് ഖലീഫ ആദരിച്ച നിമിഷം ഇന്ത്യക്കാര്‍ക്ക് അഭിമാനാര്‍ഹമാണെന്ന് ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയും യുഎഇയും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധത്തിന്റെ ഉദാഹരണമാണ് ഇത്തരമൊരു പരിപാടിയെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പറഞ്ഞു

Other News in this category4malayalees Recommends