പ്രവാസി മലയാളികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപവത്ക്കരിച്ച കെ.എസ്.എഫ്.ഇ. പ്രവാസിചിട്ടിയുടെ നടപടിക്രമങ്ങൾ വളരെ ലളിതമാക്കിയിരിക്കുന്നു. 10000 കോടി ഈ ചിട്ടിയിലൂടെ സമാഹരിക്കാൻ നീക്കം.

പ്രവാസി മലയാളികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി  രൂപവത്ക്കരിച്ച കെ.എസ്.എഫ്.ഇ. പ്രവാസിചിട്ടിയുടെ നടപടിക്രമങ്ങൾ വളരെ ലളിതമാക്കിയിരിക്കുന്നു. 10000 കോടി ഈ ചിട്ടിയിലൂടെ സമാഹരിക്കാൻ നീക്കം.
ഇന്ത്യയ്ക്ക് പുറത്ത് പ്രവർത്തിക്കുന്ന മലയാളികൾക്ക് വേണ്ടി സവിശേഷമായി രൂപകല്പന ചെയ്ത ഒന്നാണ് കെ.എസ്.എഫ്.ഇ (കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ) പ്രവാസിചിട്ടി.

പ്രവാസി ചിട്ടിയ്ക്ക് വേണ്ടിയുള്ള ദീർഘനാളത്തെ ആവശ്യം ഈ അടുത്ത കാലത്ത് RBI ശരിവെച്ചതോടെയാണ് ഇത് സാധ്യമായത്.

അടുത്ത അഞ്ച് കൊല്ലം കൊണ്ട് കേരളത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന 50,000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളിൽ 10000 കോടി രൂപ കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയിലൂടെ സമാഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇത് വഴി പ്രവാസികൾ കഷ്ടപ്പെട്ടുണ്ടാക്കിയ പണം സുരക്ഷിതമായി നിക്ഷേപിക്കുകയും ആകാം, സമൂഹത്തിന്റെ വികസന പ്രവത്തനങ്ങളിൽ പങ്കാളികളും ആകാം.

മുഖ്യമായും ഗൾഫ് പ്രവിശ്യയിലേയ്ക്ക് മലയാളികളിൽ നല്ലൊരു പങ്ക് നടത്തിയ കുടിയേറ്റമാണ് ഇന്ന് കേരള സമ്പദ് വ്യവസ്ഥയിൽ പ്രധാന പങ്കാളിത്തം വഹിക്കുന്നത്. 3.15 കോടി വരുന്ന മലയാളി ജനസംഖ്യയിൽ 50 ലക്ഷം പേരെങ്കിലും പ്രവാസികൾ ആണെന്ന് കേരള സർക്കാരിന്റെ ഒരു സർവ്വേ കാണിക്കുന്നു.

പ്രവാസി മലയാളികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സവിശേഷമായി രൂപവത്ക്കരിച്ച ചിട്ടിയാണ് കെ.എസ്.എഫ്.ഇ. പ്രവാസിചിട്ടി. പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ചിട്ടി പ്രക്രിയകൾ ഇപ്പോൾ ലളിതവും കയ്യിലൊതുങ്ങുന്നതും ആയിരിക്കുന്നു.

സംസ്ഥാന സർക്കാരിന്റെ ദീർഘകാല വികസന പദ്ധതികൾക്ക് പണം സ്വരൂപിക്കാനുള്ള ഗവൺമെന്റ് സ്ഥാപനമായ കിഫ്ബിയാണ് കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടിയുടെ സാങ്കേതിക പങ്കാളി.

ഓൺലൈൻ വഴിയും പ്രത്യേകം വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്പ് വഴിയും ചിട്ടിയിൽ ചേരാനുള്ള ഓരോ പടിയും സൗകര്യപ്രദമാക്കിയിരിക്കുന്നു. ഓൺ ലൈൻ വഴി ലോകത്തിന്റെ ഏത് കോണിലുള്ള വരിക്കാർക്കും ചിട്ടിപ്രക്രിയകളിൽ വളരെ എളുപ്പത്തിൽ പങ്കെടുക്കാൻ കഴിയും. ചിട്ടിയിൽ അംഗമാകുക, മാസവരിസംഖ്യ അടയ്ക്കുക, ലേലത്തിൽ പങ്കെടുക്കുക എന്നി പ്രവൃത്തികൾ ഒക്കെ ഓൺ ലൈൻ വഴി പങ്കെടുക്കാൻ കഴിയും. മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഒരു വെർച്ച്വൽ ഓഫീസ്, ഇൻഫോ പാർക്കിൽ ഇതിന് വേണ്ടി പ്രവർത്തിക്കുന്നു.

ലോകത്തിന്റെ ഏത് കോണിലിരുന്നും വിസയുടേയും പാസ്പോർട്ടിന്റേയും പകർപ്പ് അപ് ലോഡ് ചെയ്ത് പ്രവാസി ചിട്ടിക്ക് അപേക്ഷിക്കാം. ഓൺ ലൈൻ ഗേറ്റ് വേകൾ ഉപയോഗിച്ചോ കെ.എസ്.എഫ്.ഇ. മൊബൈൽ ആപ്പ് ഉപയോഗിച്ചോ തവണ സംഖ്യകൾ അടയ്ക്കാവുന്നതാണ്.

ലോകത്തിന്റെ ഏത് കോണിലിരുന്നും സ്വന്തം സ്മാർട്ട് ഫോൺ ഉപയോഗിച്ച് സുഗമമായി ലേലത്തിൽ പങ്കു കൊള്ളാനുള്ള സൗകര്യം

കെ .എസ്.എഫ്.ഇ. ഒരുക്കിയിട്ടുണ്ട്. ലേലത്തീയ്യതിയും സമയവും നേരത്തെ അറിയിക്കുന്നതാണ്.


Other News in this category4malayalees Recommends