കാനഡ കുടിയേറ്റത്തെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നുവെങ്കിലും കുടിയേറ്റക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതില്‍ വിവേചനം കാട്ടുന്നു; ഇവിടുത്തുകാരേക്കാള്‍ വിദേശികള്‍ക്ക് ലഭിക്കുന്ന ശമ്പളം പത്ത് ശതമാനം കുറവ്; മൂന്ന് ദശാബ്ദത്തിനിടെ പേ ഗ്യാപ് ഇരട്ടിയിലേറെ

കാനഡ കുടിയേറ്റത്തെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നുവെങ്കിലും കുടിയേറ്റക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതില്‍ വിവേചനം കാട്ടുന്നു; ഇവിടുത്തുകാരേക്കാള്‍ വിദേശികള്‍ക്ക് ലഭിക്കുന്ന ശമ്പളം പത്ത് ശതമാനം കുറവ്; മൂന്ന് ദശാബ്ദത്തിനിടെ പേ ഗ്യാപ് ഇരട്ടിയിലേറെ
കാനഡ കുടിയേറ്റത്തെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നുവെങ്കിലും കുടിയേറ്റത്തിലൂടെ ഇവിടേക്ക് എത്തുന്നവര്‍ക്ക് തദ്ദേശീയര്‍ക്ക് തുല്യമായ ശമ്പളം ഉറപ്പാക്കുന്നതില്‍ പുറകിലാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം കാനഡയിലേക്ക് കുടിയേറുന്നവരുടെയും കാനഡയില്‍ ജനിച്ച തൊഴിലാളികളുടെയും ശമ്പള വിടവ് കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കിടെ ഇരട്ടിയിലധികമായെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. റോയല്‍ ബാങ്ക് ഓഫ് കാനഡയാണ് (ആര്‍ബിസി)ഇത് സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. എക്കണോമിക് ക്ലാസ് ഇമിഗ്രേഷന് ഫെഡറല്‍ ഗവണ്‍മെന്റ് വര്‍ധിച്ച പ്രാധാന്യം നല്‍കിയിട്ടും ഈ ശമ്പള വിടവ് വര്‍ധിച്ച് വരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അടുത്തിടെ പുറത്ത് വന്ന കണക്കുകള്‍ പ്രകാരം നിലവില്‍ രാജ്യത്തെ കുടിയേറ്റക്കാര്‍ക്ക് കാനഡക്കാരേക്കാള്‍ 10 ശതമാനം കുറവാണ് ശരാശരി ശമ്പളം ലഭിക്കുന്നതെന്നും എന്നാല്‍ 1986ല്‍ ഈ വിടവ് വെറും നാല് ശതമാനം മാത്രമായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വിടവ് കാരണം കാനഡയിലെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രതിവര്‍ഷം 50 ബില്യണ്‍ ഡോളറിന്റെ അധിക ചെലവുണ്ടാക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഈ വെല്ലുവിളി കാനഡയിലെ ഫെഡറല്‍ ഗവണ്‍മെന്റ് 50 വര്‍ഷത്തിലധികമായി നേരിടുന്നുണ്ട്.

കുടിയേറ്റത്തെ പറ്റി 1966ല്‍ ഫെഡറല്‍ ഗവണ്‍മെന്റ് പുറത്തിറക്കിയ വൈറ്റ് പേപ്പറില്‍ ഈ വിഷയം എടുത്ത് കാട്ടിയിട്ടുണ്ട്. കാനഡയിലെത്തിയ നിരവധി കുടിയേറ്റക്കാര്‍ക്ക് തങ്ങളുടേതായ ജോലി ലഭിക്കാന്‍ പ്രയാസമുണ്ടെന്നും അതിനാല്‍ കനേഡിയന്‍ നിലവാരത്തിലെത്തുന്നതിന് മുമ്പ് പകരം ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും വൈറ്റ് പേപ്പര്‍ വെളിപ്പെടുത്തുന്നു. സാമ്പത്തിക മെച്ചത്തിന് കൂടുതല്‍ ചലനാത്മകത വരുത്തണമെന്ന പൊതുജനാഭിപ്രായം ഇവിടുത്തെ നേതാക്കള്‍ അംഗീരിച്ചാല്‍ മാത്രമേ ഈ പ്രശ്നത്തെ മറികടക്കാന്‍ സാധിക്കുകയുള്ളുവെന്ന നിര്‍ദേശവും ഈ വൈറ്റ് പേപ്പര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

Other News in this category



4malayalees Recommends