അമേരിക്കയിലേക്കുള്ള പുതിയ വിസ ദി ഡൈവേഴ്സിറ്റി ഒക്ടോബര്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍ വന്നു;യുഎസിലേക്ക് കുറഞ്ഞ ഇമിഗ്രേഷന്‍ നിരക്കുകളുള്ള രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് പിആര്‍ വിസകള്‍; ഗ്രീന്‍കാര്‍ഡിനുള്ള എളുപ്പ വഴി

അമേരിക്കയിലേക്കുള്ള പുതിയ വിസ ദി ഡൈവേഴ്സിറ്റി ഒക്ടോബര്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍ വന്നു;യുഎസിലേക്ക് കുറഞ്ഞ ഇമിഗ്രേഷന്‍ നിരക്കുകളുള്ള രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് പിആര്‍ വിസകള്‍; ഗ്രീന്‍കാര്‍ഡിനുള്ള എളുപ്പ വഴി
അമേരിക്കയിലേക്ക് ഇമിഗ്രേറ്റ് ചെയ്യാന്‍ ലക്ഷ്യമിടുന്നവര്‍ക്കിതാ പുതിയൊരു വിസ പ്രോഗ്രാം. ദി ഡൈവേഴ്സിറ്റി വിസ പ്രോഗ്രാം എന്നറിയപ്പെടുന്ന ഇത് ഒക്ടോബര്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍ വന്നു. യുഎസിലേക്ക് നിയമപരമായി കുടിയേറുന്നതിനും ഗ്രീന്‍കാര്‍ഡ് കൈവശപ്പെടുത്തുന്നതിനും 2021 ഓടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 55,000 പേര്‍ക്ക് അവസരമേകുന്ന വിസ പ്രോഗ്രാമാണിത്. ഇത് ഒരു വിസ ലോട്ടറിപ്രോഗ്രാമാണ്.

അതായത് ഇതിലേക്ക് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത് റാന്‍ഡം സെലക്ഷനിലൂടെയാണ്. ഇത് രജിസ്ട്രര്‍ ചെയ്യാന്‍ ചെലവില്ലെന്നതും ശ്രദ്ധേയമാണ്. ഒക്ടോബര്‍ രണ്ട് മുതല്‍ 2021 ഗ്രീന്‍കാര്‍ഡ് ലോട്ടറിയുടെ എന്‍ട്രി കാലം ആരംഭിച്ചിട്ടുണ്ട്. ബ്യൂറോ ഓഫ് കോണ്‍സുലര്‍ അഫയേര്‍സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു ഇന്‍സ്ട്രക്ഷന്‍സ് ഗൈഡിലൂടെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഈ വിസയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നേരത്തെ പുറത്ത് വിട്ടത്. ഈ ഡിപ്പാര്‍ട്ട്മെന്റാണ് ഈ വിസ പ്രോഗ്രാം നിയന്ത്രിക്കുന്നത്.

ഇക്കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി യുഎസിലേക്ക് കുറഞ്ഞ ഇമിഗ്രേഷന്‍ നിരക്കുകളുള്ള രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് പിആര്‍ വിസകള്‍ നല്‍കുന്നതാണ് ദി ഡൈവേഴ്സിറ്റി വിസ പ്രോഗ്രാം.ഈ വിസക്കായി യോഗ്യത നേടുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ കടുത്ത മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നത്. ആറ് ഡെമോഗ്രാഫിക്കല്‍ റീജിയണുകളില്‍ ഇതിലൂടെ ഗ്രീന്‍കാര്‍ഡ് ലഭ്യമാക്കുന്നതായിരിക്കും. ഈ വര്‍ഷം ഈ വിസ പ്രോഗ്രാമിലൂടെ 23 മില്യണ്‍ പേര്‍ നിയമപരമായി അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിക്കുമെന്നാണ് ഗവണ്‍മെന്റ് പറയുന്നത്.

Other News in this category



4malayalees Recommends