കേരളത്തിലേക്ക് നിക്ഷേപകരെ കണ്ടെത്തുക ലക്ഷ്യം വെച്ച് നീം നിക്ഷേപക സംഗമം ഇന്ന് ദുബായില്‍ നടക്കും; മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിക്ക് നേതൃത്വം നല്‍കും

കേരളത്തിലേക്ക് നിക്ഷേപകരെ കണ്ടെത്തുക ലക്ഷ്യം വെച്ച് നീം നിക്ഷേപക സംഗമം ഇന്ന് ദുബായില്‍ നടക്കും; മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിക്ക് നേതൃത്വം നല്‍കും

ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ് ലിമിറ്റഡ് കമ്പനി സംഘടിപ്പിക്കുന്ന നീം (എന്‍ആര്‍കെ എമര്‍ജിംഗ് എന്റര്‍പ്രൊണേഴ്സ് മീറ്റ്) ഇന്ന് നടക്കും. ദുബായില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ഗള്‍ഫ് മേഖലയിലെ നിക്ഷേപക സമൂഹത്തിന് കേരളത്തെ അടുത്തറിയാനുള്ള സാഹചര്യമൊരുക്കുന്നതാണ് മീറ്റ്. ഭാവി കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ നീമില്‍ ചര്‍ച്ചയാകും.


2018 ജനുവരിയില്‍ നടന്ന ആദ്യ ലോക കേരള സഭാ സമ്മേളനത്തിന്റെ തുടര്‍ച്ചയായാണ് നിക്ഷേപക സംഗമം നടക്കുന്നത്. പ്രവാസി നിക്ഷേപം ലക്ഷ്യമിട്ട ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ് ലിമിറ്റഡ് കമ്പനി കഴിഞ്ഞ മാസം 21 ന് രജിസ്റ്റര്‍ ചെയ്തു. പ്രവാസി നിക്ഷേപം സ്വീകരിച്ച് അനുബന്ധ സ്ഥാപനങ്ങള്‍ വഴി ഈ കമ്പനി പദ്ധതികള്‍ നടപ്പാക്കും

Other News in this category4malayalees Recommends