അവധിക്കാലത്ത് വന്‍യാത്രാക്കൂലി ചുമത്തി കേന്ദ്രം പ്രവാസികളെ ദ്രോഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; വിശേഷ അവസരങ്ങളില്‍ നീതിയില്ലാതെ എത്രയോ ഇരട്ടി തുകയാണ് ഈടാക്കുന്നതെന്നും ദുബായില്‍ മുഖ്യമന്ത്രി

അവധിക്കാലത്ത് വന്‍യാത്രാക്കൂലി ചുമത്തി കേന്ദ്രം പ്രവാസികളെ ദ്രോഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; വിശേഷ അവസരങ്ങളില്‍ നീതിയില്ലാതെ എത്രയോ ഇരട്ടി തുകയാണ് ഈടാക്കുന്നതെന്നും ദുബായില്‍ മുഖ്യമന്ത്രി

അവധിക്കാലത്ത് വന്‍യാത്രാക്കൂലി ചുമത്തി കേന്ദ്രം പ്രവാസികളെ ദ്രോഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശേഷ അവസരങ്ങളില്‍ നീതിയില്ലാതെ എത്രയോ ഇരട്ടി തുകയാണ് ഈടാക്കുന്നതെന്നും, ഇതിനെപ്പറ്റി കേന്ദ്ര വ്യോമായന മന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസ്തുത സമയങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പിണറായി വിജയന്‍ അറിയിച്ചു. ദുബായില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


രാജ്യത്തിന് പ്രവാസികളോട് വലിയ കടപ്പാടുണ്ടെന്നും,കേരളത്തിലെ പച്ചപ്പിന് പ്രധാനകാരണം പ്രവാസി സമൂഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പ്രവാസി ക്ഷേമം മുന്‍നിര്‍ത്തി നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രവാസി ചിട്ടിയും, പ്രവാസി നിക്ഷേപ സമാഹരണവും എല്ലാവരും വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ നഷ്ടപ്പെട്ട് വരുന്ന പ്രവാസികളെ സര്‍ക്കാര്‍ സഹായിക്കുമെന്നും, മടങ്ങിവരുന്ന പ്രവാസികള്‍ക്ക് സംരഭം തുടങ്ങാന്‍ 30 ലക്ഷം വായ്പ നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ഡല്‍ഹിയില്‍ നിന്ന് ഇന്നലെ വൈകീട്ട് എയര്‍ ഇന്ത്യ വിമാനത്തിലാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്. ഇന്ന് വൈകീട്ട് നടക്കുന്ന നിക്ഷേപ സംരഭകരുടെ സംഗമത്തില്‍ പിണറായി വിജയന്‍ പങ്കെടുക്കും. സാധാരണ പ്രവാസികളില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Other News in this category



4malayalees Recommends