കാനഡയിലെ അടുത്ത തെരഞ്ഞെടുപ്പില്‍ കുടിയേറ്റം അനായാസമാക്കുന്നത് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തണം; രാജ്യത്തെ എല്ലാ പാര്‍ട്ടികളോടും നിര്‍ണായക ആവശ്യം മുന്നോട്ട് വച്ച് കനേഡിയന്‍ ഗ്ലോബല്‍ സിറ്റീസ് കൗണ്‍സില്‍ ; കാനഡയിലെ തൊഴിലാളിക്ഷാമത്തിനുള്ള പ്രതിവിധി

കാനഡയിലെ അടുത്ത തെരഞ്ഞെടുപ്പില്‍  കുടിയേറ്റം അനായാസമാക്കുന്നത് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തണം;  രാജ്യത്തെ എല്ലാ പാര്‍ട്ടികളോടും നിര്‍ണായക ആവശ്യം മുന്നോട്ട് വച്ച്  കനേഡിയന്‍ ഗ്ലോബല്‍ സിറ്റീസ് കൗണ്‍സില്‍ ; കാനഡയിലെ തൊഴിലാളിക്ഷാമത്തിനുള്ള പ്രതിവിധി

ഇമിഗ്രേഷന്‍ അനായാസമാക്കുക മാത്രമാണ് കാനഡയിലെ തൊഴിലാളിക്ഷാമത്തിന് ഏക പ്രതിവിധിയെന്നും


അതിനായി കുടിയേറ്റം സുഗമമാക്കുന്നതിന് പിന്തുണയേകണമെന്ന് എല്ലാ ഫെഡറല്‍ പാര്‍ട്ടികളോടും ആവശ്യപ്പെട്ട് കനേഡിയന്‍ ഗ്ലോബല്‍ സിറ്റീസ് കൗണ്‍സില്‍ രംഗത്തെത്തി. രാജ്യത്തെ ഏറ്റവും വലിയ അര്‍ബന്‍ ചേംബേര്‍സ് ഓഫ് കോമേഴ്സ് ആന്‍ഡ് ബോര്‍ഡ്സ് ഓഫ് ട്രേഡ് ആണ് ഇത് സംബന്ധിച്ച നിര്‍ദേശവുമായി മുന്നോട്ട് വന്നിരിക്കുന്നത്. വിദേശതൊഴിലാളികള്‍ക്ക് മികച്ച ട്രെയിനിംഗും ഫലപ്രദമായ ഇമിഗ്രേഷന്‍ നയങ്ങളും നടപ്പിലാക്കണമെന്നാണ് 2019ലെ ഫെഡറല്‍ ഇലക്ഷനില്‍ മത്സരിക്കുന്ന എല്ലാ പാര്‍ട്ടികളോടും ദി കനേഡിയന്‍ ഗ്ലോബല്‍ സിറ്റീസ് കൗണ്‍സില്‍ (സിജിസിസി) നിര്‍ദേശിച്ചിരിക്കുന്നത്.

ഇതിനായി ഉചിതമായ ടാലന്റ് ഡെവലപ്മെന്റ് നയങ്ങള്‍ നടപ്പിലാക്കണമെന്നാണ് സിജിസിസി എല്ലാ പാര്‍ട്ടികളോടും നിര്‍ദേശിച്ചിരിക്കുന്നത്.കുടിയേറ്റ തൊഴിലാളികള്‍ക്കായി കൂടുതല്‍ ട്രേഡ്സ് പങ്കാളിത്തം, തദ്ദേശീയ തൊഴില്‍ സേനാ പങ്കാളിത്തം വര്‍ധിപ്പിക്കുക, തുടര്‍ച്ചയായ സ്‌കില്‍ ഇംപ്രൂവ്മെന്റിനായി ഇന്‍സെന്റീവുകള്‍ സൃഷ്ടിക്കുക, താങ്ങാവുന്ന ചൈല്‍ഡ് കെയര്‍ സൗകര്യങ്ങള്‍ കുടിയേറ്റ തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സിജിസിസി ഫെഡറല്‍ പാര്‍ട്ടികളോട് നിര്‍ദേശിക്കുന്നത്.

രാജ്യത്ത് പ്രായമായവര്‍ തൊഴില്‍ സേനയില്‍ വര്‍ധിച്ചിരിക്കുന്നതിനാല്‍ തൊഴില്‍ സേന കടുത്ത സമ്മര്‍ദത്തിലായിരിക്കുന്നുവെന്നും വര്‍ക്ക് ഫോഴ്സ് പങ്കാളിത്ത നിരക്ക് കുറഞ്ഞ് വരുന്നുവെന്നും കൂലി മന്ദീഭവിച്ചിരിക്കുന്നുവെന്നും സ്‌കില്‍സ് വിടവുകള്‍ വര്‍ധിച്ചിരിക്കുന്നുവെന്നും ഇതിനൊരു പരിഹാരം കുടിയേറ്റം വര്‍ധിപ്പിക്കുക മാത്രമാണെന്നുമാണ് ചേംബര്‍ ഓഫ് കോമേഴ്സ് ഓഫ് മെട്രൊപൊളിറ്റന്‍ മോണ്‍ട്റിയല്‍ പ്രസിഡന്റായ മൈക്കല്‍ ലെബ്ലാന്‍ക് പറയുന്നത്.

Other News in this category



4malayalees Recommends