സൗദി സന്ദര്‍ശനത്തിനെത്തുന്ന സ്ത്രീ പുരുഷന്മാര്‍ക്ക് ഇനി ഹോട്ടല്‍ മുറികളില്‍ ഒരുമിച്ച് തങ്ങാം; പുതിയ ഇളവുമായി സൗദി അറേബ്യ

സൗദി സന്ദര്‍ശനത്തിനെത്തുന്ന സ്ത്രീ പുരുഷന്മാര്‍ക്ക് ഇനി ഹോട്ടല്‍ മുറികളില്‍ ഒരുമിച്ച് തങ്ങാം; പുതിയ ഇളവുമായി സൗദി അറേബ്യ

വിദേശരാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശനത്തിനെത്തുന്ന സ്ത്രീപുരുഷന്മാര്‍ക്ക് അവര്‍ ബന്ധുക്കളല്ലെങ്കില്‍ പോലും ഹോട്ടല്‍ മുറികളില്‍ ഒരുമിച്ച് താമസിക്കാന്‍ സൗദി അറേബ്യ അനുവാദം നല്‍കി. മുമ്പ് സ്ത്രീപുരുഷന്മാര്‍ക്ക് ഹോട്ടല്‍മുറികളില്‍ ഒരുമിച്ച് താമസിക്കണമെങ്കില്‍ ബന്ധം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമായിരുന്നു. സ്വദേശി സ്ത്രീകള്‍ക്ക് ഹോട്ടല്‍ മുറികളില്‍ ഒറ്റയ്ക്ക് താമസിക്കാനുള്ള അനുവാദവും നല്‍കിയിട്ടുണ്ട്. വാഹനമോടിക്കുന്നതിനും ഒറ്റയ്ക്കുള്ള വിദേശയാത്രകള്‍ക്കും സ്ത്രീകള്‍ക്ക് അനുമതി നല്‍കി സൗദി കഴിഞ്ഞ കൊല്ലം നിയമഭേദഗതി വരുത്തിയിരുന്നു.


ബന്ധം വ്യക്തമാക്കുന്ന രേഖ നല്‍കി സ്ത്രീപുരുഷന്മാര്‍ക്ക് ഒന്നിച്ചും തിരിച്ചറിയല്‍ രേഖ ഹാജരാക്കി തദ്ദേശീയരായ വനിതകള്‍ക്കും ഹോട്ടലുകളില്‍ ബുക്കിംഗ് നടത്താമെന്ന് സൗദി കമ്മിഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് സ്ഥിരീകരിച്ചു.

Other News in this category



4malayalees Recommends