യുഎസില്‍ നിന്നുള്ള നാട് കടത്തല്‍ നടപടിയില്‍ വിട്ട് വീഴ്ച അനുവദിക്കും; ഇതിനായുള്ള അപേക്ഷകള്‍ വീണ്ടും പരിഗണിക്കും; യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ വാഗ്ദാനം യുഎസിലെ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് ആശ്വാസം

യുഎസില്‍ നിന്നുള്ള നാട് കടത്തല്‍ നടപടിയില്‍ വിട്ട് വീഴ്ച അനുവദിക്കും;  ഇതിനായുള്ള  അപേക്ഷകള്‍ വീണ്ടും പരിഗണിക്കും; യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ വാഗ്ദാനം  യുഎസിലെ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് ആശ്വാസം

യുഎസിലെ നിയമവിരുദ്ധ കുടിയേറ്റക്കാരും നാട് കടത്തല്‍ ഭീഷണി നേരിടുന്നവരുമായവര്‍ക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് രംഗത്തെത്തി. ഇത് പ്രകാരം യുഎസില്‍ നിന്നുള്ള നാട് കടത്തല്‍ നടപടിയില്‍ ഇളവ് അനുവദിച്ച് കൊണ്ടുള്ള ചില തീരുമാനമാകാത്ത കേസുകള്‍ റീ ഓപ്പണ്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ച് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് രംഗത്തെത്തി.രേഖകളില്ലാതെ യുഎസിലെത്തിയിരിക്കുന്ന നിരവധി കുടിയേറ്റ കുടുംബങ്ങളെ നാട് കടത്തുന്നതില്‍ യാതൊരു വിധത്തിലുമുള്ള ഇളവും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കടുത്ത നടപടിയെ തുടര്‍ന്നാണ് പുതിയ നീക്കത്തിന് അധികൃതര്‍ വഴങ്ങിയിരിക്കുന്നതെന്നത് പ്രാധാന്യമര്‍ഹിക്കുന്നു.


അനധികൃത കുടിയേറ്റക്കാരില്‍ ചിലര്‍ ആരോഗ്യകരമായ കാരണങ്ങളാല്‍ തങ്ങളെ യുഎസില്‍ നിന്നും നാട് കടത്തരുതെന്ന് അപേക്ഷിച്ചവരായിരുന്നു.നാട് കടത്തലില്‍ നിന്നും മുക്തരാക്കണമെന്ന് അപേക്ഷിച്ചിരുന്ന നിരവധി കുടിയേറ്റ കുടുംബങ്ങള്‍ക്ക് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ഈ മാസം ആദ്യം ഒരു കത്തയച്ചിരുന്നു. ഇത്തരത്തില്‍ ഇളവ് അനുവദിക്കുന്ന കാര്യം പരിഗണിക്കില്ലെന്നറിയിച്ച് കൊണ്ടുള്ള കര്‍ക്കശമായ കത്തായിരുന്നു ഇത്.

ചില മിലിട്ടറി എക്‌സെപ്ഷനുകളുടെ കാര്യത്തിലൊഴികെ ഇത്തരം ഇളവുകള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നായിരുന്നു ഈ കത്തിലൂടെ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് മുന്നറിയിപ്പേകിയിരുന്നത്. ഈ നടപടി കുടിയേററക്കാരില്‍ കടുത്ത അനിശ്ചിതത്വും ആശങ്കയും നിറയ്ക്കുകയും മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ വിമര്‍ശനം കലര്‍ന്ന പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ഇക്കാര്യത്തില്‍ അല്‍പം ഇളവുള്ള നയം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നതെന്നത് നിര്‍ണായകമാണ്. നോണ്‍ മിലിട്ടറി ഡിഫേര്‍ഡ് ആക്ഷന്‍ കേസുകള്‍ റീ ഓപ്പണ്‍ ചെയ്യുമെന്നാണ് ഇത്പ്രകാരം അധികൃതര്‍ വെളിപ്പെടുത്തുന്നത്.

Other News in this category



4malayalees Recommends