യുഎസിലേക്ക് ഇമിഗ്രേഷനൊരുങ്ങുന്നവര്‍ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും യൂട്യൂബും മറ്റ് സോഷ്യല്‍ മീഡിയകളും ഉപയോഗിക്കുമ്പോള്‍ ജാഗ്രതൈ; കുടിയേറ്റ അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ ഇടപെടല്‍ സൂക്ഷ്മ വിധേയമാക്കുന്നു; സംശയമുള്ളവരെ പോലും ഒഴിവാക്കും

യുഎസിലേക്ക് ഇമിഗ്രേഷനൊരുങ്ങുന്നവര്‍ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും യൂട്യൂബും മറ്റ് സോഷ്യല്‍ മീഡിയകളും ഉപയോഗിക്കുമ്പോള്‍ ജാഗ്രതൈ; കുടിയേറ്റ അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ ഇടപെടല്‍ സൂക്ഷ്മ വിധേയമാക്കുന്നു; സംശയമുള്ളവരെ പോലും ഒഴിവാക്കും

യുഎസിലേക്ക് കുടിയേറി ഭാവി ശോഭനമാക്കാനൊരുങ്ങുന്നവര്‍ തങ്ങളുടെ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും യൂട്യൂബും മറ്റ് സോഷ്യല്‍ മീഡിയകളും ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിച്ചാല്‍ നന്നായിരിക്കും. യുഎസിലേക്ക് ഇമിഗ്രേഷനായി അപേക്ഷിക്കുന്നവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മുന്‍കൂട്ടി സൂക്ഷ്മമായി പരിശോധിക്കുന്ന നടപടികള്‍ ദി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി അഥവാ ഡിഎച്ച്എസ് കര്‍ക്കശമാക്കിയെന്ന് പ്രത്യേകം ഓര്‍ക്കണമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്.


സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളില്‍ നേരിയ സംശയം തോന്നുന്നവരുടെ വിസ അപേക്ഷകള്‍ പോലും അധികൃതര്‍ പഴുതില്ലാതെ പരിശോധിക്കുന്നതും നേരിയ സംശയം തോന്നുന്നവരുടെ അപേക്ഷകള്‍ പോലും തള്ളുന്ന നടപടിക നാള്‍ക്ക് നാള്‍ കൂടുതല്‍ കര്‍ക്കശമാകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

വിസക്കായി ശ്രമിക്കുന്നവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ ഡീറ്റെയില്‍സ് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നേരത്തെ തുടങ്ങിയ നീക്കം ഇപ്പോള്‍ കൂടുതല്‍ കര്‍ക്കശമാക്കാനൊരുങ്ങുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.പുതിയ നീക്കമനുസരിച്ച് യുഎസിലേക്ക് സഞ്ചാരത്തിനുള്ള അനുവാദത്തിനായി അപേക്ഷിക്കുന്ന വിദേശികളോടും ഇമിഗ്രേഷന്‍ ബെനഫിറ്റുകള്‍ക്കായി അപേക്ഷിക്കുന്നവരോടും അവര്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെക്കുറിച്ചും യൂസര്‍ നെയിമുകളെക്കുറിച്ചും ചോദിക്കുകയാണ് ചെയ്യുന്നത്.ഫെഡറല്‍ രജിസ്ട്രറിലെ ഒരു നോട്ടീസാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പേകിയിരിക്കുന്നത്.

യുഎസ് വിസക്ക് അപേക്ഷിച്ചവര്‍ നിയമനടപടികള്‍ നേരിടുന്നവരാണോ അല്ലെങ്കില്‍ അവര്‍ യുഎസിന്റെ സുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്നവരാണോ എന്ന് ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുകയാണ് അധികൃതര്‍ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.ഇത് പ്രകാരം അപേക്ഷകര്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, റെഡിറ്റ്, ആസ്‌ക്.എഫ്എം, വെയ്ബോ, മൈസ്പേസ്, യൂട്യൂബ്, ലിങ്ക്ഡ്ഇന്‍, തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിശദാംശങ്ങളാണ് ഡിഎച്ച്എസ് ചോദിച്ച് മനസിലാക്കുന്നത്.എന്നാല്‍ ഇതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പാസ് വേര്‍ഡുകള്‍ ആവശ്യപ്പെടില്ലെന്നും പരസ്യമായി ലഭ്യമാകുന്ന വിവരങ്ങള്‍ മാത്രമേ ശേഖരിക്കുകയുള്ളുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends