രാജ്‌നാഥ് സിങ് ഫ്രാന്‍സില്‍; വ്യോമസേനക്കായി വാങ്ങുന്ന ആദ്യ റഫാല്‍ യുദ്ധവിമാനം ഇന്ന് ഏറ്റു വാങ്ങും; പ്രതിരോധ മന്ത്രി റഫാലില്‍ പറക്കും

രാജ്‌നാഥ് സിങ് ഫ്രാന്‍സില്‍; വ്യോമസേനക്കായി വാങ്ങുന്ന ആദ്യ റഫാല്‍ യുദ്ധവിമാനം ഇന്ന് ഏറ്റു വാങ്ങും; പ്രതിരോധ മന്ത്രി റഫാലില്‍ പറക്കും

വ്യോമസേനക്കായി വാങ്ങുന്ന ആദ്യ റഫാല്‍ യുദ്ധവിമാനം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് ഇന്ന് ഏറ്റു വാങ്ങും. പ്രതിരോധ മന്ത്രി ഇതിനായി ഫ്രാന്‍സിലെത്തി. 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനായാണ് ഫ്രാന്‍സുമായി ഇന്ത്യ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.


ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച റഫാല്‍ കരാറിലെ യുദ്ധവിമാനങ്ങളില്‍ ആദ്യത്തേതാണ് പ്രതിരോധ മന്ത്രി ഇന്ന് ഏറ്റുവാങ്ങുന്നത്. റഫാല്‍ കൈമാറ്റ ചടങ്ങില്‍ രാജ്നാഥ്സിംഗിനൊപ്പം ഫ്രഞ്ച് സായുധസേന മന്ത്രി ഫ്ളോറന്‍സ് പാര്‍ലിയും പങ്കെടുക്കും. സന്ദര്‍ശനത്തില്‍ ഇന്ത്യ ഫ്രാന്‍സ് പ്രതിരോധ ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള ചര്‍ച്ചകള്‍ രാജ്നാഥ് സിങ്ങ് ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മാക്രോണുമായി നടത്തും.

റഫാല്‍ വിമാനത്തില്‍ പറക്കുന്ന രാജ്നാഥ് സിംഗ് വിജയദശമി ദിനത്തില്‍ ആയുധപൂജയിലും പങ്കുചേരും. ഇന്ത്യന്‍ വ്യോമസേന സ്ഥാപക ദിനവും ദസ്റയും ആഘോഷിക്കുന്ന ദിവസം തന്നെയാണ് കൈമാറ്റം. ചടങ്ങില്‍ ആയുധ പൂജ നടത്തുന്ന പ്രതിരോധ മന്ത്രി, ഏറ്റു വാങ്ങിയ ശേഷം റഫാലില്‍ സഞ്ചരിക്കുകയും ചെയ്യും. റഫാല്‍ നിര്‍മ്മാതാക്കളായ ദസോ ഏവിയേഷന്റെ നിര്‍മ്മാണ കേന്ദ്രത്തില്‍ വച്ചാണ് ചടങ്ങു നടക്കുക. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രതിരോധ മന്ത്രി ഫ്രാന്‍സില്‍ എത്തുന്നത്. 36 റഫാല്‍ യുദ്ധവിമാനങ്ങളില്‍ ആദ്യ നാലെണ്ണം അടുത്ത വര്‍ഷം മാര്‍ച്ചിലാകും കൈമാറുക .

Other News in this category4malayalees Recommends