ആര്‍സിഇപി കരാര്‍: രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന നേതൃസമ്മേളനം കോട്ടയത്ത് ഒക്‌ടോബര്‍ 10ന്

ആര്‍സിഇപി കരാര്‍: രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന നേതൃസമ്മേളനം കോട്ടയത്ത് ഒക്‌ടോബര്‍ 10ന്

ഇന്ത്യ ഒപ്പിടാനൊരുങ്ങുന്ന ആര്‍സിഇപി കര്‍ഷകവിരുദ്ധ കരാറിനെതിരെ സംസ്ഥാനതല പ്രക്ഷോഭപരിപാടികള്‍ ആവിഷ്‌കരിക്കാന്‍ വിവിധ സ്വതന്ത്ര കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന നേതൃസമ്മേളനം ചേരുന്നു. ഒക്‌ടോബര്‍ 10 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2ന് കോട്ടയം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ (കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിനു സമീപം) ചേരുന്ന സമ്മേളനം രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്‍മാന്‍ ഡിജോ കാപ്പന്‍ അധ്യക്ഷതവഹിക്കും. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ പി.ടി.ജോണ്‍, ദേശീയ സംസ്ഥാന നേതാക്കളായ അഡ്വ.ബിനോയ് തോമസ്, ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, ഫാ.ജോസ് കാവനാടി, അഡ്വ.പി.പി.ജോസഫ്, വി.വി.അഗസ്റ്റിന്‍, മുതലംതോട് മണി, കള്ളിയത്ത് അബ്ദുള്‍ സത്താര്‍ ഹാജി, ജോസ് ആനിത്തോട്ടം, യു.ഫല്‍ഗുണന്‍, അഡ്വ.ജോണ്‍ ജോസഫ്, വിളയോടി വേണുഗോപാല്‍, ജോര്‍ജ് ജോസഫ് തെള്ളിയില്‍, ബേബി സഖറിയാസ്, മിനി മോഹന്‍, ടി.പീറ്റര്‍, കെ.ജീവാനന്ദന്‍, ജോയി കണ്ണഞ്ചിറ, ജന്നറ്റ് മാത്യു, പ്രെഫ.ചാക്കോ കേളംപറമ്പില്‍, ജോയി നിലമ്പൂര്‍, ഷബീര്‍ റ്റി.കൊണ്ടോട്ടി, ഗോവിന്ദ ഭട്ട് കാസര്‍ഗോഡ്, രാജു സേവ്യര്‍, വി.ജെ.ലാലി എന്നിവര്‍ സംസാരിക്കും.


ഒക്‌ടോബര്‍ 10ന് രാവിലെ 10 മണിക്ക് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കര്‍ഷക കണ്‍വന്‍ഷന്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. ദീന്‍ദയാല്‍ ഉപാദ്ധ്യായ മാര്‍ഗിലെ എന്‍.ഡി.തിവാരി ഭവനില്‍ ചേരുന്ന കര്‍ഷകനേതൃസമ്മേളനം ദേശീയ ചെയര്‍മാന്‍ ശിവകുമാര്‍ ശര്‍മ്മ കക്കാജി ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ 170ല്‍ പരം കര്‍ഷകസംഘടനയുടെ ദേശീയനേതാക്കള്‍ പങ്കെടുക്കും.

ആര്‍സിഇപി കരാറിനെതിരെയുള്ള ദേശീയപ്രക്ഷോഭങ്ങളില്‍ പങ്കുചേരുവാന്‍ കോട്ടയത്തുചേരുന്ന സംസ്ഥാനതല കര്‍ഷകനേതൃസമ്മേളനത്തില്‍ വിവിധ കര്‍ഷകസംഘടനാ പ്രതിനിധികളും കര്‍ഷക ആഭിമുഖ്യമുള്ള ഇതര പ്രസ്ഥാനങ്ങളും പങ്കുചേരണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് അഭ്യര്‍ത്ഥിച്ചു.

Other News in this category4malayalees Recommends