കൂടത്തായി കൂട്ടമരണക്കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യാപ്രവണത കാണിക്കുന്നതായി ജയില്‍ അധികൃതര്‍; രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ജോളി ചികിത്സ തേടി

കൂടത്തായി കൂട്ടമരണക്കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യാപ്രവണത കാണിക്കുന്നതായി ജയില്‍ അധികൃതര്‍; രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ജോളി ചികിത്സ തേടി

കൂടത്തായി കൂട്ടമരണക്കേസിലെ മുഖ്യപ്രതി ജോളി, ഇടക്കിടക്ക് ആത്മഹത്യാപ്രവണത കാണിക്കുന്നതായി ജയില്‍ അധികൃതര്‍. കോഴിക്കോട് ജില്ലാ ജയിലിലാണ് ജോളി കഴിയുന്നത്. ഇതിനാല്‍ ജോളിയെ പ്രത്യേകം നിരീക്ഷിക്കുകയാണ്. രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ജോളി ചികിത്സ തേടി.


ജില്ലാ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരികെ എത്തിച്ചു. 24 മണിക്കൂറും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനാണ് തീരുമാനം.അതേസമയം കൂടത്തായി കൊലപാതക പരമ്പര കേസില്‍ അന്വേഷണസംഘം വിപുലീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ചോദ്യം ചെയ്യാനുള്ളവരുടെ വിപുലമായ പട്ടിക തയ്യാറാക്കിയതായും, ശാസ്ത്രീയമായ അന്വേഷണത്തിന് ഭാഗമായി ബന്ധുക്കളുടെ ഡി.എന്‍.എ പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചു.

Other News in this category4malayalees Recommends