കനേഡിയന്‍ കുടിയേറ്റത്തില്‍ സ്ത്രീ-പുരുഷ വിടവ് കുറയുന്നു;എക്സ്പ്രസ് എന്‍ട്രിക്ക് സ്ത്രീകളോടുള്ള വിവേചനമില്ലാതാകുന്നു; ഈ ഇമിഗ്രേഷന്‍ പ്രക്രിയയിലൂടെ കൂടുതല്‍ സ്ത്രീകളെത്താനാരംഭിച്ചു; 350നും 400നും മേല്‍ സിആര്‍എസ് പോയിന്റുകള്‍ നേടുന്ന വനിതകളേറെ

കനേഡിയന്‍ കുടിയേറ്റത്തില്‍ സ്ത്രീ-പുരുഷ വിടവ് കുറയുന്നു;എക്സ്പ്രസ് എന്‍ട്രിക്ക് സ്ത്രീകളോടുള്ള വിവേചനമില്ലാതാകുന്നു; ഈ ഇമിഗ്രേഷന്‍ പ്രക്രിയയിലൂടെ കൂടുതല്‍ സ്ത്രീകളെത്താനാരംഭിച്ചു; 350നും 400നും മേല്‍ സിആര്‍എസ് പോയിന്റുകള്‍ നേടുന്ന വനിതകളേറെ
കാനഡയിലേക്ക് വരുന്ന കുടിയേറ്റക്കാരിലെ സ്ത്രീ-പുരുഷ വിടവ് കുറയുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം കാനഡയിലേക്ക് വരാനുളള ഏറ്റവും സമഗ്രവും വിജയിച്ചതുമായ ഇമിഗ്രേഷന്‍ വഴിയായ എക്‌സ്പ്രസ് എന്‍ട്രി ഇമിഗ്രേഷന്‍ പ്രക്രിയയിലൂടെ ഇവിടേക്ക് എത്തുന്ന സ്ത്രീകളുടെ എണ്ണത്തില്‍ സമീപകാലത്തായി വന്‍ വര്‍ധവുണ്ടായിട്ടുണ്ട്. ഇത് പ്രകാരം കഴിവുറ്റ കുടിയേറ്റക്കാരെ പരിഗണിക്കുന്നതില്‍ കാനഡയില്‍ സ്ത്രീ-പുരുഷ വിടവ് കുറയുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.എക്സ്പ്രസ് എന്‍ട്രി ഇമിഗ്രേഷന്‍ പ്രക്രിയയില്‍ കൂടുതല്‍ വനിതകള്‍ അപേക്ഷിക്കുന്ന പ്രവണത ശക്തമാകുന്നുണ്ട്.

350നും 400നും മേല്‍ സിആര്‍എസ് പോയിന്റുകള്‍ നേടുന്ന വനിതകളുമേറി വരുകയാണ്. 2018ലെ എക്സ്പ്രസ് എന്‍ട്രി ഇയര്‍ എന്‍ഡ് റിപ്പോര്‍ട്ട് പ്രകാരം സിആര്‍എസ് പോയിന്റുകള്‍ നേടുന്നതില്‍ വനിതകള്‍ പുരുഷന്‍മാരെ കടത്തി വെട്ടിയിട്ടുണ്ട്.എക്സ്പ്രസ് എന്‍ട്രി പൂളില്‍ നിലവിലും കൂടുതല്‍ പുരുഷ ഉദ്യോഗാര്‍ത്ഥികളാണുള്ളതെങ്കിലും 350ന് മുകളില്‍ സ്‌കോറുകള്‍ നേടുന്ന വനിതകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന് പുറമെ 400ന് മേല്‍ സിആര്‍എസ് സ്‌കോറുകള്‍ നേടുന്ന വനിതകളുടെ എണ്ണത്തില്‍ 2017 മുതല്‍ 56 ശതമാനം പെരുപ്പമുണ്ടായിരിക്കുന്നത്.

ഈ വര്‍ഷം ജനുവരി മൂന്ന് മുതല്‍ 39,273 വനിതാ അപേക്ഷകരില്‍ 75 ശതമാനത്തിനും ലഭിച്ചിരിക്കുന്നത് 350നും 449നും ഇടയിലുള്ള പോയിന്റുകളാണ്. എന്നാല്‍ 55,690 പുരുഷ അപേക്ഷകരില്‍ വെറും 71 ശതമാനത്തിന് മാത്രമാണ് ഈ റേഞ്ചിലുള്ള പോയിന്റുകള്‍ ലഭിച്ചിരിക്കുന്നത്. 350നും 449നും ഇടയിലുള്ള സ്‌കോര്‍ നേടിയിരിക്കുന്നവരില്‍ കൂടുതലും പുരുഷ അപേക്ഷരാണുള്ളതെങ്കിലും നാല് ശതമാനം സ്ത്രീകള്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നു. 2018ല്‍ എക്സ്പ്രസ് എന്‍ട്രി പൂളിലെ 70 ശതമാനം സ്ത്രീകള്‍ 400 സിആര്‍എസ് പോയിന്റുകള്‍ക്ക് മേല്‍ നേടിയിരുന്നു. എന്നാല്‍ പുരുഷന്‍മാരില്‍ 67 ശതമാനം പേര്‍ക്ക് മാത്രമേ ഇത്രയും പോയിന്റുകള്‍ നേടാന്‍ സാധിച്ചിട്ടുള്ളൂ.Other News in this category4malayalees Recommends