ശ്രീ. മഹാദേവി ക്ഷേത്രത്തിലെ ദീപശിഖാപ്രയാണം ഡോ. ബോബി ചെമ്മണൂര്‍ നിര്‍വഹിച്ചു

ശ്രീ. മഹാദേവി ക്ഷേത്രത്തിലെ ദീപശിഖാപ്രയാണം ഡോ. ബോബി ചെമ്മണൂര്‍ നിര്‍വഹിച്ചു

തിരുവനന്തപുരം കല്ലുംമൂട് ശ്രീ. മഹാദേവി ക്ഷേത്രത്തിലെ കോടി അര്‍ച്ചന മഹായജ്ഞത്തിന് സമാരംഭം കുറിച്ചുള്ള ദീപശിഖാപ്രയാണം ഡോ. ബോബി ചെമ്മണൂര്‍ നിര്‍വഹിച്ചു. ബാലരാമപുരം അഗസ്ത്യാര്‍ സ്വാമി ക്ഷേത്ര സന്നിധിയില്‍് നിന്ന് തുടങ്ങി 3 കിലോമീറ്ററോളം ദീപശിഖയും വഹിച്ചുകൊണ്ട് ഓടിയാണ് ഡോ. ബോബി ചെമ്മണൂര്‍ മഹാദേവി ക്ഷേത്രസന്നിധിയില്‍ എത്തിയത്. ഇനിയുള്ള 10 ദിവസങ്ങളില്‍ യജ്ഞസ്ഥലത്ത് ഈ ദീപം ജ്വലിച്ചുനില്‍ക്കും. തുടര്‍ന്ന് നടന്ന മഹായജ്ഞാരംഭ സഭയുടെ ഉദ്ഘാടനം ഗോകുലം ഗോപാലന്റെ അദ്ധ്യക്ഷതയില്‍ ടൂറിസം, ദേവസ്വം, സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.


ചടങ്ങില്‍ വെച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഡോ. ബോബി ചെമ്മണൂര്‍ നിര്‍വഹിച്ചു.

Other News in this category4malayalees Recommends