കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നു; അന്വേഷണ ഉദ്യോഗസ്ഥന്റെ റോളില്‍ മോഹന്‍ലാല്‍ എത്തും; സ്ഥിരീകരിച്ച് ആന്റണി പെരുമ്പാവൂര്‍

കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നു; അന്വേഷണ ഉദ്യോഗസ്ഥന്റെ റോളില്‍ മോഹന്‍ലാല്‍ എത്തും; സ്ഥിരീകരിച്ച് ആന്റണി പെരുമ്പാവൂര്‍

നാടിനെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നു. മോഹന്‍ലാലാവും ചിത്രത്തില്‍ കേസുകള്‍ അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റോളില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മോഹന്‍ലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമായാണ് കൂടത്തായി കൂട്ടക്കൊലപാതം സിനിമയാകുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.


ഫെബ്രുവരിയോടെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും. കൂടത്തായി സംഭവത്തിനൊപ്പം നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തും. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാത്ത സാഹചര്യത്തില്‍ ആരാവും ജോളിയുടെ റോളില്‍ എത്തുകയെന്നറിയാന്‍ സിനിമാ പ്രേമികള്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

Other News in this category



4malayalees Recommends