കൂടത്തായി കൂട്ടക്കൊലപാതകം; ജോളി ജോസഫിനെ രക്ഷിക്കാന്‍ അഡ്വക്കേറ്റ് ആളൂര്‍ എത്തിയേക്കും; കേസില്‍ ജോളിക്കായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അവരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ സമീപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ആളൂര്‍

കൂടത്തായി കൂട്ടക്കൊലപാതകക്കേസില്‍ അറസ്റ്റിലായ ജോളി ജോസഫിനെ രക്ഷിക്കാന്‍ അഡ്വക്കേറ്റ് ആളൂര്‍ എത്തിയേക്കും. കേസില്‍ ജോളിക്കായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അവരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ സമീപിച്ചിരുന്നുവെന്ന് ആളൂര്‍ വ്യക്തമാക്കി. ഇപ്പോള്‍ അന്വേഷണം പ്രഥമിക ഘട്ടത്തിലാണ് മാത്രമല്ല അന്വേഷണം ഗൗരവമായാണ് മുന്നോട്ട് പോകുന്നത് അതുകൊണ്ട് തന്നെ അന്വേഷണത്തിന്റെ പുരോഗതി അറിഞ്ഞതിന് ശേഷം മാത്രം മുന്നോട്ട് പോയാല്‍ മതിയെന്നാണ് ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്നോട് പറഞ്ഞതെന്ന് ആളൂര്‍ വ്യക്തമാക്കി.

പ്രഥമിക അന്വേഷണം കഴിഞ്ഞതിന് ശേഷം മാത്രം ജാമ്യാപേക്ഷ നല്‍കിയാല്‍ മതിയെന്നാണ് ബന്ധുക്കളുടെ അഭിപ്രായമെന്നും ആളൂര്‍ പറഞ്ഞു. കേസില്‍ ബന്ധുക്കള്‍ സമീപിച്ചാല്‍ തീര്‍ച്ചയായും മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.പ്രഥമിക അന്വേഷണം കഴിയാന്‍ 15 ദിവസമെങ്കിലും കഴിയണം ഇതുകഴിയാതെ ഈ കേസില്‍ ഒന്നും പറയാന്‍ സാധിക്കില്ല. അതിനു ശേഷമാണ് കൂടുതല്‍ തീരുമാനത്തില്‍ എത്തുക എന്നും അദ്ദേഹം പറഞ്ഞു.

Other News in this category4malayalees Recommends