വാക്കുപാലിച്ച് രജനീകാന്ത്; തനിക്ക് ഹീറോ പരിവേഷം സമ്മാനിച്ച നിര്‍മ്മാതാവിന് സൂപ്പര്‍ താരം നല്‍കിയത് 45 ലക്ഷം രൂപയുടെ ഫ്‌ലാറ്റ്

വാക്കുപാലിച്ച് രജനീകാന്ത്; തനിക്ക് ഹീറോ പരിവേഷം സമ്മാനിച്ച നിര്‍മ്മാതാവിന് സൂപ്പര്‍ താരം നല്‍കിയത് 45 ലക്ഷം രൂപയുടെ ഫ്‌ലാറ്റ്

തനിക്ക് ഹീറോ പരിവേഷം സമ്മാനിച്ച നിര്‍മ്മാതാവിന് സൂപ്പര്‍ താരം രജനികാന്ത് നല്‍കിയത് 45 ലക്ഷം രൂപയുടെ ഫ്‌ലാറ്റ്. 'ഭൈരവി' എന്ന തന്റെ ആദ്യ സോളോ ഹീറോ ചിത്രത്തിന്റെ നിര്‍മ്മാതാവ് കലൈജ്ഞാനത്തി?നാണ് രജനി ഫ്‌ലാറ്റ് സമ്മാനിച്ചത്. കലൈജ്ഞാനം വാടകവീട്ടിലാണെന്നറിഞ്ഞ രജനികാന്ത് ഫ്‌ലാറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആ വാക്കാണ് അദ്ദേഹം ഇപ്പോള്‍ പാലിച്ചത്. അടുത്തിടെ ചെന്നൈയില്‍ കലൈജ്ഞാനത്തെ ആദരിക്കുന്ന ഒരു ചടങ്ങ് നടന്നിരുന്നു. പരിപാടിയില്‍ വാര്‍ധക്യസഹജമായ അവശതകളോടെ കലൈജ്ഞാനം വാടകവീട്ടിലാണ് താമസിക്കുന്നതെന്ന് നടന്‍ ശിവകുമാര്‍ വെളിപ്പെടുത്തി. വേദിയില്‍ രജനികാന്തും ഉണ്ടായിരുന്നു. വേദിയിലുണ്ടായിരുന്ന മന്ത്രി കടമ്പൂര്‍ രാജു കലൈജ്ഞാനത്തിന് വീട് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് അറിയിച്ചുവെങ്കിലും ആ കാര്യം താന്‍ ഏറ്റുവെന്ന് രജനികാന്ത് അറിയിച്ചു.


ചെന്നൈ വിരുഗംപാക്കത്തിലാണ് രജനികാന്ത് കലൈജ്ഞാനത്തിന് ഫ്‌ലാറ്റ് നല്‍കിയത്. മഹാനവമി ദിവസത്തില്‍ രജനികാന്ത് വീട്ടിലെത്തി ഭദ്രദീപംകൊളുത്തി താക്കോല്‍ദാനം നിര്‍വഹിച്ചു.

1978ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഭൈരവി. എം ഭാസ്‌കര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാണത്തിനു പുറമെ കഥയും സംഭാഷണങ്ങളും എഴുതിയത് കലൈജ്ഞാനം ആയിരുന്നു. വളരെ പ്രസിദ്ധമായ 'സൂപ്പര്‍ സ്റ്റാര്‍' എന്ന ടൈറ്റില്‍ രജനികാന്തിന് ആദ്യമായി നല്‍കിയ ചിത്രവും ഇതായിരുന്നു.

Other News in this category4malayalees Recommends