സൈറ നരസിംഹ റെഡ്ഡി ബോക്‌സ് ഓഫീസില്‍ വിജയക്കുതിപ്പ് തുടരുന്നു; നായിക തമന്നയ്ക്ക് അമൂല്യ സമ്മാനവുമായി നിര്‍മാതാവ്; രാംചരണ്‍ സമ്മാനിച്ചത് രണ്ടു കോടിയോളം രൂപ വിലമതിക്കുന്ന വജ്ര മോതിരം

സൈറ നരസിംഹ റെഡ്ഡി ബോക്‌സ് ഓഫീസില്‍ വിജയക്കുതിപ്പ് തുടരുന്നു; നായിക തമന്നയ്ക്ക് അമൂല്യ സമ്മാനവുമായി നിര്‍മാതാവ്; രാംചരണ്‍ സമ്മാനിച്ചത് രണ്ടു കോടിയോളം രൂപ വിലമതിക്കുന്ന വജ്ര മോതിരം

ചിരഞ്ജീവി നായകനായ സൈറ നരസിംഹ റെഡ്ഡി ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയം നേടുമ്പോള്‍ നായിക തമന്നയ്ക്ക് അമൂല്യ സമ്മാനം നല്‍കി ചിത്രത്തിന്റെ നിര്‍മാതാവും ചിരഞ്ജീവിയുടെ മകനുമായ രാം ചരണ്‍. വിലപിടിപ്പുള്ള വജ്ര മോതിരമാണ് തമന്നയ്ക്ക് ഇരുവരും ചേര്‍ന്ന് നല്‍കിയത്.

രാം ചരണിന്റെ ഭാര്യ ഉപാസന കോനിഡെല്ലയാണ് ട്വിറ്ററിലൂടെ ഈ സമ്മാനത്തിന്റെ കഥ പുറത്തു വിട്ടത്. തമന്ന ഈ മോതിരവുമായി നില്‍ക്കുന്ന ചിത്രമാണ് ഉപാസന പങ്കുവെച്ചത്.ഏതാണ്ട് രണ്ടു കോടിയോളം വിലമതിക്കുന്ന വജ്ര മോതിരമാണ് ചിത്രത്തില്‍ ഉള്ളത്. തനിക്ക് തമന്നയെ വല്ലാതെ മിസ് ചെയ്യുന്നുവെന്നും ഉടന്‍ വീണ്ടും കാണാം എന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് ഉപാസന കുറിച്ചത്. ഈ മോതിരം തനിക്ക് പ്രിയപ്പെട്ട ഒരുപാട് ഓര്‍മ്മകള്‍ തരുന്നുവെന്നു തമന്ന മറുപടിയും പറഞ്ഞു.

Other News in this category4malayalees Recommends